Gulf

ഒമാനില്‍ കോവിഡ്​ മരണം 600 കടന്നു; 211 പേര്‍ക്ക് രോഗമുക്തി

 

ഒമാനില്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചവരുടെ എണ്ണം 603 ആയി. ബുധനാഴ്​ച ആറു പേര്‍ കൂടി മരിച്ചതോടെയാണിത്​. 188 പേര്‍ക്കാണ്​ പുതുതായി രോഗം സ്​ഥിരീകരിച്ചത്​. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 83606 ആയി. 211 പേര്‍ക്ക്​ രോഗം ഭേദമായി. 78188 പേരാണ്​ ഇതുവരെ രോഗമുക്​തരായത്​. 36 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 436 പേരാണ്​ ആശുപത്രികളില്‍ ചികിത്സയിലുള്ളത്​. 158 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​. മസ്​കത്ത്​ ഗവര്‍ണറേറ്റില്‍ 68 പേര്‍ക്കാണ്​ പുതുതായി വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. ഇതില്‍ 25 പേരും സീബ്​ വിലായത്തിലാണ്​.

മസ്​കത്തില്‍ 15 പേര്‍ക്കും അമിറാത്തില്‍ 10 പേര്‍ക്കും മത്രയില്‍ എട്ടുപേര്‍ക്കും ബോഷറില്‍ ആറ്​ പേര്‍ക്കും രോഗം സ്​ഥിരീകരിച്ചിട്ടുണ്ട്​. വടക്കന്‍ ബാത്തിനയില്‍ കോവിഡ്​ സ്​ഥിരീകരിച്ച 30 പേരില്‍ 12 പേരും സുഹാറിലാണ്​. സുവൈധില്‍ എട്ടും ഷിനാസിലും ഖാബൂറയിലും നാലുവീതം രോഗികളുമുണ്ട്​. തെക്കന്‍ ബാത്തിന-28, വടക്കന്‍ ശര്‍ഖിയ-15, തെക്കന്‍ ശര്‍ഖിയ-12, ദോഫാര്‍-11, ദാഖിലിയ-11, ദാഹിറ-അഞ്ച്​, മുസന്ദം-അഞ്ച്​, ബുറൈമി- മൂന്ന്​ എന്നിങ്ങനെയാണ്​ മറ്റ്​ ഗവര്‍ണറേറ്റുകളിലെ രോഗികളുടെ എണ്ണം.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.