2021 ജൂണ്‍ വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ആറായിരത്തോളം കോവിഡ് മരണ ങ്ങള്‍ വിട്ടുകളഞ്ഞിട്ടുണ്ടെന്നും സര്‍ക്കാര്‍ ഏജ ന്‍സികളുടെ കണക്കുകള്‍ തമ്മില്‍ പൊരുത്ത ക്കേ ടുകളുണ്ടെന്നുമാണ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: കോവിഡ് മരണക്കണക്കില്‍ കൃത്യത ഉറപ്പുവരുത്താത്ത സര്‍ക്കാരിന് അന്ത്യശാ സനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യഥാര്‍ത്ഥ കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിട്ടി ല്ലെങ്കില്‍ കോണ്‍ഗ്രസ് ഇടപെടുമെന്ന് വിഡി സതീശന്‍ പറഞ്ഞു. ആയിരക്കണക്കിന് കോവിഡ് മര ണങ്ങള്‍ സര്‍ക്കാര്‍ ഔദ്യോഗിക കണക്കില്‍ ഉള്‍പ്പെടുത്തിയില്ലെന്ന റിപ്പോര്‍ട്ടിനു പിന്നാലെയാണ് വി ഡി സതീശന്റെ മുന്നറിയിപ്പ്.
2021 ജൂണ്‍ വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ആറായിരത്തോളം കോവിഡ് മരണ ങ്ങള്‍ വിട്ടുകളഞ്ഞിട്ടുണ്ടെന്നും സര്‍ക്കാര്‍ ഏജന്‍ സികളുടെ കണക്കുകള്‍ തമ്മില്‍ പൊരുത്തക്കേ ടുകളുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. ജൂണ്‍ 2021 വരെ സംസ്ഥാനത്ത് ആകെ 13,235 കോവിഡ് മരണങ്ങ ളാണുണ്ടായതെന്നാണ് ഔദ്യോഗിക കണക്കുകള്‍. എന്നാല്‍ വിവരാവകാശ രേഖകള്‍ പ്രകാരം ഇതേ കാലയളവില്‍ 19,585 കോവിഡ് മരണങ്ങ ളാ ണെന്ന് തദ്ദേശസ്ഥാപനങ്ങളിലെ രേഖകള്‍ വ്യ ക്തമാക്കുന്നത്. ജനന മരണ രേഖകളിലും ഇതേ കണക്കാണുള്ളത്. ഇതുപ്രകാരം കോവിഡ് മര ണ സംഖ്യയില്‍ 6349 കേസുകളുടെ വ്യത്യാസമുണ്ട്.
തദ്ദേശ സ്ഥാപനങ്ങളുടെ രേഖകളിലുള്ള കോവിഡ് മരണങ്ങള്‍ ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടു ത്തിയ താണെന്നാണ് ജനന മരണ രജിസ്ട്രാര്‍ എം രാമന്‍കുട്ടി പറയുന്നത്. അതേസമയം, ലോകാരോഗ്യ സംഘടനയുടെയും ഐസിഎംആറിന്റെയും മാനദണ്ഡങ്ങള്‍ പ്രകാരമാണ് കോവിഡ് മരണങ്ങള്‍ സ്ഥിരീകരിക്കുന്നതെന്നണ് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഡോക്ടര്‍മാര്‍ നേരിട്ടു സാ ക്ഷ്യപ്പെടുത്തുന്നതിനു പകരം സംസ്ഥാന തലത്തിലുള്ള സമിതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കു ന്നതിനെതിരെ പ്രതിപക്ഷം കടുത്ത പ്രതിഷേധത്തിലാണ്.
മൊത്തം രോഗികളില്‍ മരിക്കുന്നവരുടെ ശതമാനം കണക്കാക്കുന്ന സിഎഫ്ആര്‍ ( കേസ് ഫറ്റാലിറ്റി റേറ്റ്) വലിയ വ്യതിയാനമുണ്ട്. മെയ് മാസത്തെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം സിഎഫ്ആര്‍ 0.36 ശതമാനമാണ്. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഴിയുള്ള രജിസ്‌ട്രേഷന്‍ കണക്കുകള്‍ പ്രകാ രം മെയ് മാസത്തെ സിഎഫ്ആര്‍ 1.11 ശതമാനമാണ്. ജില്ല തിരിച്ചുള്ള കണക്കുകളിലും വലിയ വ്യ ത്യാസമുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് കണക്കുകളില്‍ ഏറ്റവും കൂടുതല്‍ വ്യതിയാനമുള്ളത്. രണ്ടോ മൂന്നോ ജില്ലകളില്‍ മാത്രമാണ് കണക്കുകളില്‍ വ്യതിയാനം തീരെ കുറവുള്ളതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഏഴുമാസത്തോളം സര്‍ക്കാര്‍ എന്തിനാണ് കോവിഡ് മരണങ്ങള്‍ ഒളിപ്പിച്ചു വെച്ചതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. സര്‍ക്കാര്‍ കൃത്യമായ കണക്കുകള്‍ പുറത്തു വിട്ടില്ലെങ്കില്‍ കോണ്‍ഗ്രസ് മുന്‍ കൈയെടുത്ത് കണക്കുകള്‍ പുറത്തുവിടുമെന്നും വിഡി സതീശന്‍ വ്യക്തമാക്കി. സംസ്ഥാനത്തെ ടിപിആര്‍ കണക്കാക്കുന്നത് അശാസ്ത്രീയമാണെന്നു വിമര്‍ശിച്ച സതീശന്‍ പരിശോധനകള്‍ വര്‍ധി പ്പിക്കണമെന്നും ആവശ്യപ്പെട്ടു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.