ആറംഗ സംഘമാകും എത്തുകയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. സിക്ക വൈ റസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന് എല്ലാ സഹായവും നല്‍കുമെന്നും അ ധികൃതര്‍ അറിയിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് കൂടുതല്‍ പേര്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തി ല്‍ കേന്ദ്ര സംഘം കേരളത്തിലേക്ക്.ആറംഗ സംഘമാകും എത്തുകയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാല യം അറിയിച്ചു. സിക്ക വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന് എല്ലാ സഹായവും ന ല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.
സിക്ക വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യം സംഘം വിലയിരുത്തും. രോഗവ്യാപനം തടയാനാ വശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും കേന്ദ്രം അറിയിച്ചു. നിലവിലെ സാഹചര്യം വിലയിരുത്തു ന്നതിനൊപ്പം കേരളത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുകയുമാണ് സംഘത്തിന്റെ ലക്ഷ്യം.
കൊതുക് മുഖേനെ പടരുന്ന രോഗമായതിനാല്‍ കൂടുതല്‍ പേരിലേക്ക് വൈറസ് ബാധ എത്താനു ള്ള സാഹചര്യം നിലനില്‍ക്കെയാണ് സംസ്ഥാനത്തേക്ക് കേന്ദ്ര സംഘം എത്തുന്നത്.
കേരളത്തില്‍ പുതിയതായി 14 പേര്‍ക്ക് കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു. ഇതോടെ ആകെ വൈറസ് കേസുകളുടെ എണ്ണം 15 ആയി ഉയര്‍ന്നു. വ്യാ ഴാഴ്ച 24 കാരിയായ യുവതിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. പാറശ്ശാല സ്വദേശിനിക്കാണ് രോഗം സ്ഥി രീകരിച്ചത്. ഇവര്‍ കഴിഞ്ഞ ദിവസം പ്രസവിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൂടുത ല്‍ പേരില്‍ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് കൂടുതല്‍ പേര്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗബാധ റിപ്പോര്‍ട്ട് ചെയ്യാന്‍ സാ ധ്യതയുള്ള പ്രദേശങ്ങളിലെ ആശുപത്രികളും കേന്ദ്രീകരിച്ച് ശക്തമായ പ്രതിരോധ പ്രവര്‍ത്ത ന ങ്ങ ള്‍ നടത്തും.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.