റിയാദ് : സൗദി അറേബ്യയിൽ വിവിധ കാരണങ്ങളാൽ സ്പോൺസറിൽനിന്ന് ഒളിച്ചോടിയവർക്ക് (ഹുറൂബ്) രേഖകൾ ശരിയാക്കി പുതിയ വീസയിലേക്കു മാറാനോ രാജ്യം വിടാനോ അവസരം. 2025 ജനുവരി 29 വരെ 60 ദിവസത്തെ സാവകാശമാണ് നൽകിയിരിക്കുന്നതെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇളവ് പ്രാബല്യത്തിൽവന്ന ഡിസംബർ 1ന് മുൻപ്, ഒളിച്ചോടിയതായി റജിസ്റ്റർ ചെയ്യപ്പെട്ടവർക്കാണ് ആനുകൂല്യം.
പുതിയ ജോലി നൽകുന്ന സ്പോൺസറുടെ സത്യവാങ്മൂലം സഹിതം ഖിവ പ്ലാറ്റ്ഫോം വഴി സ്പോൺസർഷിപ് മാറ്റത്തിന് അപേക്ഷിക്കണം. പഴയ തൊഴിലുടമയുടെ സമ്മതം ലഭിച്ചാൽ നിശ്ചിത ഫീസ് അടച്ച് മുഖീം പോർട്ടൽ വഴി സ്പോൺസർഷിപ് മാറ്റാവുന്നതാണ്.ഒളിച്ചോടിയ കാലയളവിലെ ഇഖാമ കുടിശിക അടയ്ക്കാൻ പുതിയ തൊഴിലുടമ തയാറാകണം. അപേക്ഷ അംഗീകരിച്ചാൽ ഇഖാമ പുതുക്കും. തൊഴിൽ കരാർ റദ്ദാക്കിയാൽ 60 ദിവസത്തിനകം രാജ്യം വിടുകയോ പുതിയ ജോലിയിലേക്കു മാറുകയോ ചെയ്യണം. നിലവിൽ ഒളിച്ചോടിയവർക്ക് എംബസി മുഖേന രാജ്യം വിടാൻ മാത്രമേ സാധിച്ചിരുന്നുള്ളൂ. പുതിയ തീരുമാനം അനുസരിച്ച് വേറെ ജോലി കണ്ടെത്തിയാൽ സൗദിയിൽ തന്നെ തുടരാനാകും എന്നതാണ് പ്രത്യേകത.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.