തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5376 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 852, എറണാകുളം 624, മലപ്പുറം 512, കോഴിക്കോട് 504, കൊല്ലം 503, ആലപ്പുഴ 501, തൃശൂര്‍ 478, കണ്ണൂര്‍ 365, പാലക്കാട് 278, കോട്ടയം 262, പത്തനംതിട്ട 223, കാസര്‍ഗോഡ് 136, ഇടുക്കി 79, വയനാട് 59 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 22ന് മരണമടഞ്ഞ കൊല്ലം ആയൂര്‍ സ്വദേശി രാജേഷ് (37), ആഗസ്റ്റ് 27ന് മരണമടഞ്ഞ തിരുവനന്തപുരം പുതുക്കുറിച്ചി സ്വദേശി പൗലോസണ്‍ (68), ആഗസ്റ്റ് 29ന് മരണമടഞ്ഞ തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി സലീല (49), സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ കോഴിക്കോട് വടകര സ്വദേശിനി മൈതിലി (85), സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ കൊല്ലം തട്ടമല സ്വദേശി സുല്‍ഫത്ത് (57), സെപ്റ്റംബര്‍ 9ന് മരണമടഞ്ഞ കോഴിക്കോട് സ്വദേശി ഇഷാദ് ബാബു (40), സെപ്റ്റംബര്‍ 11ന് മരണമടഞ്ഞ കോഴിക്കോട് ബേപ്പൂര്‍ സ്വദേശിനി പി. ശ്രീമതി (85), സെപ്റ്റംബര്‍ 14ന് മരണമടഞ്ഞ കോഴിക്കോട് പരപ്പില്‍ സ്വദേശി മൂസ കോയ (83), സെപ്റ്റംബര്‍ 15ന് മരണമടഞ്ഞ കോഴിക്കോട് പന്തിരാങ്കാവ് സ്വദേശിനി നഫീസ (78), കോഴിക്കോട് മാടശേരി സ്വദേശി അബ്ദുള്ള (74), സെപ്റ്റംബര്‍ 16ന് മരണമടഞ്ഞ കോഴിക്കോട് വടകര സ്വദേശി മെഹമൂദ് (70), സെപ്റ്റംബര്‍ 17ന് മരണമടഞ്ഞ കോഴിക്കോട് മുറ്റങ്ങല്‍ വെസ്റ്റ് സ്വദേശി എ.പി. രവീന്ദ്രന്‍ (84), കോഴിക്കോട് പുതുപ്പാടി സ്വദേശി മുഹമ്മദ് (68), സെപ്റ്റംബര്‍ 18ന് മരണമടഞ്ഞ കോഴിക്കോട് പിലാശേരി സ്വദേശി കോരന്‍ (68), കോഴിക്കോട് കട്ടിപ്പാറ സ്വദേശി മൂത്തോരന്‍ (86), തിരുവനന്തപുരം പേയാട് സ്വദേശി മോഹനന്‍ (64), സെപ്റ്റംബര്‍ 19ന് മരണമടഞ്ഞ കോഴിക്കോട് സ്വദേശിനി ഐഷാബി (81), സെപ്റ്റംബര്‍ 20 ന് മരണമടഞ്ഞ മലപ്പുറം പടവനാട് സ്വദേശി ഷണ്‍മുഖന്‍ (71), കൊല്ലം പൂയപ്പള്ളി സ്വദേശി സൂസമ്മ രാജു (62), സെപ്റ്റംബര്‍ 21ന് മരണമടഞ്ഞ മലപ്പുറം കോട്ടക്കല്‍ സ്വദേശി അബ്ദുള്‍ സലാം (45), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 592 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
99 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 25, കണ്ണൂര്‍ 19, എറണാകുളം 17, മലപ്പുറം 15, തൃശൂര്‍ 12, കൊല്ലം, കാസര്‍ഗോഡ് 3 വീതം, ആലപ്പുഴ 2, പത്തനംതിട്ട, പാലക്കാട്, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 9 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2951 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 321, കൊല്ലം 152, പത്തനംതിട്ട 127, ആലപ്പുഴ 167, കോട്ടയം 275, ഇടുക്കി 55, എറണാകുളം 254, തൃശൂര്‍ 180, പാലക്കാട് 150, മലപ്പുറം 372, കോഴിക്കോട് 427, വയനാട് 27, കണ്ണൂര്‍ 142, കാസര്‍ഗോഡ് 302 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 42,786 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,04,682 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,12,629 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,86,140 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,489 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3131 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതേസമയം പരിശോധനകളും വര്‍ധിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 51,200 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 25,45,385 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,98,189 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
ഇന്ന് 17 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ കണ്ടനശേരി (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 4), കടവല്ലൂര്‍ (വാര്‍ഡ് 8), പോര്‍ക്കുളം (സബ് വാര്‍ഡ് 8, 10), പുത്തന്‍ചിറ (സബ് വാര്‍ഡ് 9), പൊയ്യ (14), പാലക്കാട് ജില്ലയിലെ പെരിങ്ങോട്ടുകുറിശി (3, 7, 8, 11, 12), പരുതൂര്‍ (12), പട്ടാഞ്ചേരി (8, 9), എറണാകുളം ജില്ലയിലെ മുടക്കുഴ (സബ് വാര്‍ഡ് 10), ചിറ്റാറ്റുകര (സബ് വാര്‍ഡ് 12), ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ് (സബ് വാര്‍ഡ് 3), നെടുമുടി (8), പത്തനംതിട്ട ജില്ലയിലെ ഓമല്ലൂര്‍ (സബ് വാര്‍ഡ് 3), പെരിങ്ങര (സബ് വാര്‍ഡ് 4, 5), കോഴിക്കോട് ജില്ലയിലെ മാവൂര്‍ (2, 16 (സബ് വാര്‍ഡ്), 8), കൊല്ലം ജില്ലയിലെ ഈസ്റ്റ് കല്ലട (എല്ലാ വാര്‍ഡുകളും), മലപ്പുറം ജില്ലയിലെ എടപ്പാള്‍ (8, 10, 11, 15, 16, 18) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
15 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 641 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.