Home

5ജി നെറ്റ്‌വര്‍ക്ക് മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ആപത്ത് ; ജൂഹി ചൗളയുടെ ഹര്‍ജി ഹൈക്കോടതിയില്‍

5ജി നെറ്റ്വര്‍ക്ക് അനുവദിക്കുന്നത് മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും മറ്റു സസ്യങ്ങള്‍ക്കും ആപത്താണെന്ന് നടിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ ജൂഹി ചൗള ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് അഞ്ചാം തലമുറ (5ജി) ടെലികോം സേവനങ്ങള്‍ നടപ്പാക്കരുതെന്ന് നടിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ ജൂഹി ചൗള. സാങ്കേതികവിദ്യക്ക് എതിരല്ലെന്നും പരിസ്ഥിതിക്ക് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് പ്രധാനമാണെന്നും ചൂണ്ടിക്കാട്ടി ഡല്‍ഹി ഹൈ ക്കോട തിയില്‍ ജൂഹി ഹര്‍ജി നല്‍കി.

5ജി നെറ്റ്വര്‍ക്ക് അനുവദിക്കുന്നത് മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും മറ്റു സസ്യങ്ങള്‍ക്കും ആപത്താണെ ന്നും ഹര്‍ജിയില്‍ പറയുന്നു. സിംഗിള്‍ ബെ ഞ്ചില്‍ വന്ന ഹര്‍ജി ഡിവിഷന്‍ ബെഞ്ചിലേക്ക് മാറ്റി. കേ സില്‍ ബുധനാഴ്ച വാദം കേള്‍ക്കും. 5ജി സാങ്കേതിക വിദ്യ അപകടകരവും ജനങ്ങളുടെ ആരോഗ്യ ത്തിനും സുരക്ഷയ്ക്കും ഹാനികരമാണെന്നും വിശ്വസിക്കാന്‍ മതിയായ കാരണമുണ്ടെന്നും ഹര്‍ജി ചൂണ്ടിക്കാണിക്കുന്നു. 5ജി ഡിഎന്‍ എയ്ക്ക് ദോഷം ചെയ്യും, ചെടികളിലെ ഘടനയില്‍ മാറ്റം വരുത്തും മനുഷ്യരില്‍ അര്‍ബുദം, ഹൃദയാഘാതം, പ്രമേഹം എന്നിവയ്ക്ക് കാരണമാ കും.

ദിവസത്തില്‍ 24 മണിക്കൂറും, വര്‍ഷത്തില്‍ 365 ദിവസവും ഇപ്പോള്‍ ഉള്ളതിനേക്കാള്‍ 10 മുതല്‍ 100 മടങ്ങ് വരെ റേഡിയേഷന്‍ ഉണ്ടാവുന്നത് ആപ ത്താണ്. അതേസമയം, താന്‍ മൊബൈല്‍ സാങ്കേ തികവിദ്യക്ക് എതിരല്ല. 5ജി സാങ്കേതികവിദ്യ മനുഷ്യനും മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും സുരക്ഷിത മാണെന്ന് സാക്ഷ്യപ്പെടുത്താന്‍ ബന്ധപ്പെട്ട വകുപ്പിനോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവ ശ്യപ്പെടുന്നുണ്ട്.

ജസ്റ്റിസ് സി. ഹരിശങ്കറിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. എന്നാല്‍ കേസില്‍നിന്ന് പിന്മാറിയ ജസ്റ്റിസ് ഹരിശങ്കര്‍, ഹര്‍ജി മറ്റൊരു ബഞ്ചിന് വിടുകയായിരുന്നു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 months ago

This website uses cookies.