കുവൈത്ത് സിറ്റി : ചരിത്രസന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസാവസാനം കുവൈത്തിലെത്തും. 43 വർഷത്തിനു ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്തിലെത്തുന്നത്. ഇന്ദിരാ ഗാന്ധിയാണ് ഏറ്റവും ഒടുവിൽ കുവൈത്ത് സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി (1981ൽ). അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ സബാഹ് ഉൾപ്പെടെയുള്ള പ്രമുഖരുമായി മോദി ചർച്ച നടത്തും. കുവൈത്തിലെ വ്യവസായ പ്രമുഖരെയും കാണും. ഹവല്ലി ഗവർണറേറ്റിലെ ബൊലിവിയാർഡ് ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും. തൊഴിലാളി ക്യാംപ് സന്ദർശിക്കാനും പദ്ധതിയുണ്ട്. പ്രധാനമന്ത്രിയായ ശേഷം ജിസിസിയിൽ മോദി സന്ദർശിക്കാത്ത ഏക രാജ്യം കുവൈത്താണ്.
കഴിഞ്ഞയാഴ്ച ഡൽഹിയിലെത്തിയ വിദേശകാര്യമന്ത്രി അബ്ദുല്ല അലി അൽ യഹ്യയ കുവൈത്ത് സന്ദർശിക്കാനുള്ള ക്ഷണക്കത്ത് മോദിക്കു കൈമാറിയിരുന്നു. ക്ഷണം സ്വീകരിച്ച പ്രധാനമന്ത്രി എത്രയും വേഗം കുവൈത്ത് സന്ദർശിക്കുമെന്നും അറിയിച്ചിരുന്നു. സെപ്റ്റംബറിൽ ന്യൂയോർക്കിൽ നടന്ന 79–ാമത് യുഎൻ ജനറൽ അസംബ്ലിയോട് അനുബന്ധിച്ച് കുവൈത്ത് കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അൽ സബാഹുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.