സംസ്ഥാനത്ത് ഇന്ന് കോവിഡ് മരണം നാലായി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രണ്ടും തിരുവനന്തപുരം, തിരുവല്ല എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് മരിച്ചത്.
വടകര സ്വദേശി മോഹനന്‍ (68) ആണ് കോവിഡ് മൂലം മരിച്ച ഒരാള്‍. കിഡ്‌നി, പ്രമേഹം,ഹൃദ്രോഗം എന്നീ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു ഇയാള്‍. സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യ നില വഷളായതിനെ തുടര്‍ന്നാണ് ഇയാള്‍ക്ക് മരണം സംഭവിച്ചത് . വെഞ്ഞാറംമൂട് സ്വദേശി ബഷീര്‍, തിരുവല്ല കുറ്റൂര്‍ സ്വദേശി മാത്യു എന്നിവരാണ് കൊറോണ ബാധിച്ച് മരിച്ച മറ്റു രണ്ടു പേര്‍.
ചികിത്സയില്‍ ഇരിക്കെ കഴിഞ്ഞ ദിവസമാണ് ബഷീര്‍ മരിച്ചത്. തുടര്‍ന്ന് നടത്തിയ സ്രവപരിശോധനയില്‍ മരണ കാരണം കൊറോണയാണെന്ന് കണ്ടെത്തുകയായിരുന്നു. ബഷീറിന്റെ മൃതദേഹം കൊറോണ പ്രോട്ടോകോള്‍ പ്രകാരം സംസ്‌കരിക്കും.കൊറോണയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മാത്യു ചികിത്സയിലിരുന്നത്. മാത്യുവിന് വൃക്ക സംബന്ധമായ അസുഖം ഉണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.