Breaking News

3500 കോടിയുടെ പദ്ധതി ധാരണാ പത്രത്തില്‍ മാത്രം, പദ്ധതിയുമായി കിറ്റക്‌സ് മുന്നോട്ട് പോയിട്ടില്ല ; എംഡിക്ക് മന്ത്രിയുടെ വിമര്‍ശനം

രാഷ്ട്രീയമായ പ്രശ്നങ്ങളില്‍ രാഷ്ട്രീയമായി തന്നെ മറുപടി നല്‍കും. എന്നാല്‍ സംരഭകന്‍ എന്ന നിലയില്‍ പറഞ്ഞ പ്രശ്‌ന ങ്ങള്‍ ആ രീതിയില്‍ പരിശോധിക്കുമെന്ന് വ്യവ സായമന്ത്രി പി.രാജീവ് വ്യക്തമാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യവസായ അന്തരീക്ഷമില്ലെന്ന് വരുത്തി തീര്‍ക്കാനുള്ള കിറ്റക്‌സ് ഗ്രൂപ്പ് മാനേജിംങ് ഡയറക്ടറെ വിമര്‍ശിച്ച് വ്യവ സായമന്ത്രി പി.രാജീവ്. രാഷ്ട്രീയമായ പ്രശ്നങ്ങളില്‍ രാഷ്ട്രീയമായി തന്നെ മറുപടി നല്‍കും. എന്നാല്‍ സംരഭകന്‍ എന്ന നിലയില്‍ പറഞ്ഞ പ്രശ്‌ന ങ്ങള്‍ ആ രീതിയില്‍ പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

3500 കോടിയുടെ നിക്ഷേപക പദ്ധതിയില്‍ സര്‍ക്കാരുമായി ധാരണാ പത്രം ഒപ്പിട്ട ശേഷം കിറ്റക്‌സ് ഗ്രൂപ്പ് മുന്നോട്ട് പോയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.സര്‍ക്കാര്‍ വേട്ടയാടുന്നുവെന്ന് ആരോപിച്ച് കിറ്റക്‌സ് പദ്ധതിയില്‍ നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പി.രാജീവിന്റെ വിശദീക രണം.

കിറ്റക്‌സ് ഉന്നയിച്ച പ്രശ്‌നങ്ങള്‍ ഗൗരവത്തോടെ പരിശോധിക്കുമെന്ന് വ്യവസായ മന്ത്രി ഇന്നലെ വ്യ ക്തമാക്കിയിരുന്നു. വിഷയം പരിശോധിക്കാന്‍ വ്യവസായ വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി യെന്നും മന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ പ്രശ്പന പരിഹാരത്തിന് ആത്മാര്‍ത്ഥമായ ഇടപെടലാ ണ് വേണ്ടതെന്നും നിയമസഭ തെരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റി സ്വീകരിച്ച നിലപാടിന്റെ പ്രതികാരമാ യാണ് പരിശോധനകളെന്ന് സാബു ജേക്ക ബ് ആവര്‍ത്തിച്ചു.

പുതിയ നിക്ഷേപ പദ്ധതികളില്‍ നിന്നും പിന്മാറുന്നുവെന്നും സംസ്ഥാനത്ത് വ്യവസായ അനുകൂല അന്തരീക്ഷമില്ലെന്നുമുള്ള കിറ്റക്‌സ് മാനേജി ംഗ് ഡയറക്ടറുടെ പ്രസ്താവന സര്‍ക്കാരിന് തിരിച്ചടി യായിരുന്നു. നിക്ഷേപ പദ്ധതികളില്‍ നിന്നും പിന്മാറാനുള്ള തീരുമാനം പുനപരിശോധി ക്കില്ലെന്ന നിലപാടിലാണ് കിറ്റക്‌സ്. സര്‍ക്കാരുമായി ധാരണാ പത്രമല്ല ഒപ്പിട്ടതെന്ന വാദവും കിറ്റക്‌സ് തള്ളി. ആഗോള നിക്ഷേപ സംഗമത്തില്‍ മറ്റ് സംരംഭകര്‍ക്കൊപ്പമാണ് കിറ്റക്‌സും ധാരാണാ പത്രത്തില്‍ ഒപ്പിട്ടതെന്നാണ് വിശദീകരണം.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.