തൃക്കാക്കരയില്‍ മൂന്ന് കന്യാസ്ത്രീകള്‍ക്ക് കോവിഡ്

കൊച്ചി: തൃക്കാക്കര കരുണാലയത്തിലെ മൂന്ന് കന്യാസ്ത്രീകള്‍ക്ക് കോവിഡ്.നേരത്തെ വൈപ്പിനില്‍ മരിച്ച സിസ്റ്റര്‍ ക്ലെയറുമായി സമ്പര്‍ക്കത്തില്‍ വന്നവരാണിവര്‍. ഇതോടെ കരുണാലയം ക്ലോസ്ഡ് ക്ലസ്റ്ററാക്കി. വൃദ്ധരടക്കം 140 അന്തേവാസികള്‍ കരുണാലയത്തില്‍ താമസിക്കുന്നുണ്ട്. നേരത്തെ ആലുവ ചുണങ്ങംവേലി സെന്റ് മേരീസ് പ്രൊവിന്‍സിലെ 20 കന്യാസ്ത്രീകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരും സിസ്റ്റര്‍ ക്ലെയറിന്റെ സമ്പര്‍ക്ക പട്ടികയിലുള്ളവരാണ്.

വൈപ്പിന്‍ കുഴുപ്പള്ളി എസ് ഡി കോണ്‍വെന്റിലാണ് സിസ്റ്റര്‍ ക്ലെയര്‍ സേവനമനുഷ്ഠിച്ചത്. പനിയെ തുടര്‍ന്ന് പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇവരെ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ആരോഗ്യനില വഷളാവുകയും മരിക്കുകയുമായിരുന്നു. മരണശേഷമാണ് കോവിഡ് പരിശോധനാ ഫലം ലഭിച്ചത്. തുടര്‍ന്ന്, ഇവരെ ചികിത്സിച്ച ഡോക്ടറും നേഴ്സുമുള്‍പ്പെടെയുള്ളവര്‍ ക്വാറന്റൈനില്‍ പ്രവേശിക്കുകയായിരുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.