World

24 മണിക്കൂറിനിടെ 3.13 ലക്ഷം പുതിയ രോഗികള്‍; ലോകത്ത് കോവിഡ് ബാധിതര്‍ 3.41 കോടി കടന്നു

 

ലോകത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ രാജ്യങ്ങളിലായി 3,13,858 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,41,59,060 ആയി ഉയര്‍ന്നു. ഒരുദിവസത്തിനിടെ 6,209 പേരാണ് മരിച്ചത്. 10,18,791 മരണങ്ങളാണ് ലോകത്താകമാനം റിപോര്‍ട്ട് ചെയ്തത്. 2,54,30,448 പേര്‍ രോഗം ഭേദമായി ആശുപത്രികളില്‍നിന്ന് വീടുകളിലേക്ക് മടങ്ങി.

അതേസമയം, 77,09,821 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുകയാണ്. ഇതില്‍ 65,905 പേരുടെ നില ഗുരുതരവുമാണ്. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, കൊളംബിയ, പെറു, സ്‌പെയിന്‍, അര്‍ജന്റീന, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് രോഗവ്യാപനം ഇപ്പോഴും കൂടുതലുള്ളത്. പ്രതിദിന കൊവിഡ് കേസുകളില്‍ മുന്നില്‍ ഇന്ത്യ തന്നെയാണ്. 86,748 പേര്‍ക്കാണ് ഒരുദിവസം കൊവിഡ് പോസിറ്റീവായത്. അമേരിക്കയില്‍ 40,929 പേര്‍ക്കും ബ്രസീലില്‍ 33,269 പേര്‍ക്കും രോഗം പിടിപെട്ടതായാണ് കണക്കുകള്‍.

വിവിധ രാജ്യങ്ങളിലെ കോവിഡ് ബാധയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്.

രാജ്യം, ആകെ രോഗബാധിതര്‍, ബ്രായ്ക്കറ്റില്‍ മരണം എന്ന ക്രമത്തില്‍:

  • അമേരിക്ക- 74,47,282 (2,11,740),
  • ഇന്ത്യ- 63,12,584 (98,708),
  • ബ്രസീല്‍- 48,13,586 (1,43,962),
  • റഷ്യ- 11,76,286 (20,722),
  • കൊളംബിയ- 8,29,679 (25,998),
  • പെറു- 8,14,829 (32,463),
  • സ്‌പെയിന്‍- 7,69,188 (31,791),
  • അര്‍ജന്റീന- 7,51,001 (16,937),
  • മെക്‌സിക്കോ- 7,43,216 (77,646),
  • ദക്ഷിണാഫ്രിക്ക- 6,74,339 (16,734),
  • ഫ്രാന്‍സ്- 5,63,535 (31,956).
The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.