Breaking News

27,000 കമ്പനികളിൽ 1.31 ലക്ഷം സ്വദേശികൾ, നിയമനങ്ങൾ ഊർജിതമാക്കും; സ്വദേശിവൽക്കരണം കടുപ്പിച്ച് യുഎഇ

ദുബായ് : സ്വദേശികൾക്ക് തൊഴിൽ നൽകിയ സ്വകാര്യ കമ്പനികളുടെ എണ്ണം 27,000 ആയി ഉയർന്നെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. 1.31 ലക്ഷം സ്വദേശികളാണ് ഈ കമ്പനികളിൽ ജോലി ചെയ്യുന്നത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്വദേശിവത്കരണമാണ് പുരോഗമിക്കുന്നത്. 2023ൽ 19,000 കമ്പനികളാണ് സ്വദേശികളെ ജോലിക്കെടുത്തതെങ്കിൽ ഒരു വർഷത്തിനകം 27000 ആയി ഉയർന്നു. സ്വദേശികൾക്ക് തൊഴിൽ പരിശീലനവും നിയമനവും നൽകുന്ന സർക്കാർ സംവിധാനമായ ‘നാഫിസ് ‘ വഴി വനിതകളടക്കം  95,000 പേരെ വിവിധ തസ്തികകളിൽ നിയമിച്ചു. നിയമനം ഊർജിതമാക്കാൻ പ്രമുഖ കമ്പനികളുമായി നാഫിസ് ധാരണയുണ്ടാക്കി.
2022ൽ നാഫിസ് കൗൺസിൽ നിലവിൽ വരും മുൻപ് 36,970 സ്വദേശികൾ മാത്രമാണ് സ്വകാര്യ മേഖലയിൽ ഉണ്ടായിരുന്നത്.  പ്രത്യേക ആനുകൂല്യങ്ങൾ നൽകിയാണ് കമ്പനികളെ സ്വദേശിവത്കരണത്തിന് പ്രാപ്തമാക്കുന്നത്. വ്യാജ നിയമനം നൽകി ആനുകൂല്യങ്ങൾ തരപ്പെടുത്താൻ ശ്രമിച്ചാൽ കർശന നടപടികൾ നേരിടേണ്ടി വരും.2000 കമ്പനികൾ ഇതിനകം വ്യാജ നിയമന കേസിൽ പിടിക്കപ്പെട്ടിട്ടുണ്ട്. 3125 സ്വദേശികളെ നിയമിച്ചതായി രേഖയുണ്ടാക്കിയാണ് ഈ കമ്പനികൾ മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചത്.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.