കോട്ടയം മണര്‍കാട് സ്വദേശി അര്‍ച്ചനയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേ സില്‍ ഭര്‍ത്താവ് ബിനു അറസ്റ്റില്‍. സ്ത്രീധന പീഡനമടക്കമുള്ള വകുപ്പുകള്‍ ചുമത്തി യാണ് ബിനുവിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രില്‍ 3നാണ് ഭര്‍ത്താവിന്റെ വീട്ടില്‍ അര്‍ച്ചനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്
സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് ബിനു മകളെ പീഡിപ്പിച്ചിരുന്നുവെന്നാരോപിച്ച് അര്‍ച്ചനയു ടെ മാതാ പിതാക്കളാണ് ആദ്യം പരാതിയുമായെത്തിയത്. രണ്ടര വര്‍ഷം മുമ്പായിരുന്നു ഓട്ടോ കണ്‍സ ള്‍ട്ടന്റായ ബിനുവും അര്‍ച്ചനയുമായുള്ള വിവാഹം. സ്വത്തും സ്വര്‍ണവും വേണ്ടെന്ന് പറഞ്ഞാണ് കിടങ്ങൂര്‍ സ്വദേശിനിയായ അര്‍ച്ചനയെ ബിനു കല്യാണം കഴിച്ചത്.
പിന്നീട് ബിനുവും വീട്ടുകാരും പണമാവശ്യപ്പെട്ട് അര്‍ച്ചനയെ പീഡിപ്പിച്ചെന്ന് പിതാവ് രാജു പറയുന്ന ത്. ബിനുവിന് വ്യാപാര സ്ഥാപനം വിപുലപ്പെടുത്താന്‍ 25 ലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു പീഡ നം. സ്ഥ ലം വിറ്റ് പണം നല്‍കാന്‍ വീട്ടുകാര്‍ തീരുമാനിച്ചെങ്കിലും കോവിഡ് കാലത്ത് അത് മുടങ്ങി. ഇതിന്റെ വൈ രാഗ്യത്തില്‍ ബിനു, അര്‍ച്ച നയെ ഉപദ്രവിച്ചിരുന്നു.
അര്‍ച്ചന വീട്ടിലെത്തിയാലും കുടുംബത്തോട് സംസാരിക്കാന്‍ സമ്മതിക്കില്ല. തങ്ങളുടെ മുന്നില്‍ വച്ചും അര്‍ച്ചനയെ ബിനു മര്‍ദ്ദിച്ചിട്ടുണ്ട്. അര്‍ച്ചന മരിക്കുന്നത് ദിവസങ്ങ ള്‍ക്ക് മുമ്പ് 20,000 രൂപ ബിനുവിന് കൈമാറിയിരുന്നുവെന്നും കുടുംബം വെളിപ്പെടുത്തി. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയതും പ്രതി യെ അറസ്റ്റ് ചെയ്തതും.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.