Home

25 കോടി ബമ്പറടിച്ചത് ശ്രീവരാഹം സ്വദേശി അനൂപിന്

ഈ വര്‍ഷത്തെ ഓണം ബംപറിന്റെ ഒന്നാം സമ്മാനം തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിന്. ഓട്ടോ ഡ്രൈവറായ അനൂപ് ഇന്നലെ എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണം ബംപറിന്റെ ഒന്നാം സമ്മാനം തിരുവനന്തപുരം ശ്രീവരാഹം സ്വ ദേശി അനൂപിന്. ഓട്ടോ ഡ്രൈവറായ അനൂപ് ഇന്നലെ എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. തങ്കരാ ജ് എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി. TG 750605 എന്ന ടിക്കറ്റിനാണ് ഒന്നാം സ മ്മാനമടിച്ചത്.

വീട്ടില്‍ ഭാര്യയും കുട്ടിയും അമ്മയുമാണുള്ളത്. ഇന്നലെ രാത്രിയാണ് പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജന്‍സിയില്‍നിന്ന് ടിക്കറ്റ് എടുത്തത്. അനൂപിന്റെ പിതൃസഹോദരിയുടെ മകള്‍ സുജയ ലോട്ടറി ഏജ ന്‍സി നടത്തുകയാണ്. സഹോദരിയില്‍ നിന്നാണ് അനൂപ് ടിക്കറ്റ് എടുത്തത്.

‘ലോട്ടറി ടിക്കറ്റെടുത്തത് കുട്ടിയുടെ
കുടുക്ക പൊട്ടിച്ച കാശുകൊണ്ട്’
ഓണം ബമ്പറില്‍ ഒന്നാം സമ്മാനം ലഭിച്ചെന്നകാര്യം വിശ്വസിക്കാനാകു ന്നില്ലെന്ന് അനൂപ്. ബമ്പറെടുക്കാന്‍ പോകുമ്പോള്‍ പണം തികഞ്ഞിരു ന്നില്ല. കുട്ടിയുടെ കുടുക്ക പൊട്ടിച്ച കാശുകൊ ണ്ടാണ് ലോട്ടറി ടിക്കറ്റ് എടു ത്തതെന്നും അനൂപ് പറഞ്ഞു.

നല്ലൊരു വീട് വെച്ച് നാട്ടില്‍ തന്നെ കൂടണം. ഓട്ടോ ഡ്രൈവറാണ് താന്‍. സാമ്പത്തിക ബുദ്ധിമു ട്ടുകളെ തുടര്‍ന്ന് മലേഷ്യയിലേക്ക് പോകാനിരുന്നതാണ്. ഇനി പോകുന്നി ല്ലെന്നും അനൂപ് പറ ഞ്ഞു.

സമ്മാനം കിട്ടിയെന്ന് സുഹൃത്തുക്കള്‍ പറഞ്ഞപ്പോള്‍ വിശ്വസിച്ചില്ല. തുടര്‍ന്ന് ജേഷ്ഠ സഹോദരി യെ വിളിച്ച് കാര്യം അന്വേഷിച്ചപ്പോഴാണ് ഒന്നാം സമ്മാനം തനിക്ക് ആണെ ന്ന് വ്യക്തമായത്. കഴിഞ്ഞ 22 വര്‍ഷമായി ടിക്കറ്റ് എടുക്കുന്നു. ടിക്കറ്റ് എടുക്കുന്നത് ഇനിയും തുടരുമെന്നും അനൂ പ് കൂട്ടിച്ചേര്‍ത്തു.

രണ്ടാം സമ്മാനം TG 270912 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ അഞ്ച് കോടി രൂപ. മൂന്നാം സമ്മാനം TA 292922, TB 479040, TC 204579, TD 545669, TE 115479, TG 571986, TH 562506, TJ 384189, TK 395507, TL 555868 എന്ന നമ്പറുകള്‍ക്കാണ്. 10 പേര്‍ക്ക് ഒരു കോടി രൂപ വീതമാണ് മൂന്നാം സമ്മാനം.

സമാശ്വാസ സമ്മാനം (5 ലക്ഷം) TA 750605 TB 750605 TC 750605 TD 750605 TE 750605 TG 750605 TH 750605 TK 750605 TL 750605. നാലാം സമ്മാനം 90 പേര്‍ക്ക് ഒരു ലക്ഷം രൂപയും അഞ്ചാം സമ്മാനം 5000 രൂപയുമാണ്. 72000 പേര്‍ക്ക് അഞ്ചാം സമ്മാനം നല്‍കും.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.