Breaking News

21-ാമത് അബുദാബി അന്താരാഷ്ട്ര ഹണ്ടിങ് ആൻഡ് ഇസ്ട്രിയൻ എക്സിബിഷനിൽ വമ്പൻ ലേലം.!

അബുദാബി: 21-ാമത് അബുദാബി അന്താരാഷ്ട്ര ഹണ്ടിങ് ആൻഡ് ഇസ്ട്രിയൻ എക്സിബിഷനിൽ (അഡി ഹെക്സ്) വമ്പൻ ലേലം. 15 അറേബ്യൻ തനത് ഒട്ടകങ്ങളെ ലേലത്തിൽ വിറ്റത് 25 ലക്ഷം ദിർഹമിന്. ഓട്ടമൽസരത്തിൽ പേരുകേട്ട മികച്ച ബ്രീഡുകളാണ് വൻതുകയ്ക്ക് ലേലത്തിൽ വിറ്റത്. അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിൽ (അഡ്ക്) സെപ്തംബർ എട്ടുവരെയാണ് അഡിഹെക്സ് തുടരുക. യു.എ. ഇയുടെ പൈതൃക സംസ്കാരം സംരക്ഷിക്കുന്നതിനും പുതുതലമുറയ്ക്കതു കൈമാറുന്നതിനുമൊക്കെയായാണ് വർഷം തോറും അഡിഹെക്സ് സംഘടിപ്പിച്ചുവരുന്നത്.
യു.എ.ഇയിൽ നിന്നും ജി.സി.സി. രാജ്യങ്ങളിൽ നിന്നുമായി നൂറുകണക്കിനു പേരാണ് അഡിഹെക്സ് വേദിയിലെത്തി ലേലത്തിലും മറ്റും പങ്കുചേരുന്നത്. കഴിഞ്ഞവർഷം നടന്ന വാശിയേറിയ ഫാൽക്കൺ ലേലത്തിൽ അപൂർവ ഫാൽക്കൺ വിറ്റുപോയത് 10 ലക്ഷത്തിലേറെ ദിർഹത്തിനാണ്. അമേരിക്കൻ ഫാൽക്കണായ പ്യുവർ ഗിർ അൾട്രാ വൈറ്റ് ഫാൽക്കണാണ് വൻതുകയ്ക്ക് വിറ്റുപോയത്. അഡിഹെക്സ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിൽപ്പനയായിരുന്നു ഇത്. പ്യുർ ഗിർ, പ്യുർ ഗിർ മെയിൽ, പ്യൂർ സേകർ എന്നിങ്ങനെ മൂന്നു ബ്രീഡുകളിലുള്ള വളർത്തു ഫാൽ കണുകൾക്കായി ആറുവിഭാഗങ്ങളിലാണ് സാധാരണയായി ലേലം നടത്തുക. ഏറ്റവും സൗന്ദര്യമുള്ള ഫാൽകണുകളുടെ മൽസരവും ഇതിനൊപ്പം നടത്തുന്നുണ്ട്. ഉമ്മുജെനിബ ഫാം നടത്തുന്ന ഫാൽക്കൺ നറുക്കെടുപ്പുകളും ലേലത്തിന്റെ ഭാഗമാണ്. പശ്ചിമേഷ്യയിലെ യും ആഫ്രിക്കയിലെയും ഏറ്റവും വലിയ വേട്ട, കുതിരസവാരി, പൈതൃകസംരക്ഷണ പ്രദർശനമാണിത്. ഫാൽക്കൺറി, വേട്ടയാടൽ, ഷൂട്ടിങ്, കടൽ വേട്ട, കുതിരസവാരി, ഔട്ട്ഡോർ വിനോദം അടക്കം 13 വ്യത്യസ്ത സാംസ്കാരിക മേഖലകളിൽ നിന്നുള്ള ഏറ്റവും നൂതന സാങ്കേതികവിദ്യകളും പുത്തൻ ട്രെൻഡുകളും എക്സിബിഷനുകളുടെ പ്രത്യേകതയാണ്.
പ്രൊഫഷനൽ ഫാൽക്കണർമാരുടെയും കുതിരപ്പടയാളികളുടെയും അസാധാരണമായ കഴിവുകൾ പ്രദർശിപ്പിക്കുന്ന ആവേശകരമായ ഷോകൾ മേളയ്ക്ക് കൊഴുപ്പേകുന്നു. സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന പരമ്പരാഗത പ്രകടനങ്ങൾ, കലാ പ്രദർശനങ്ങൾ, രുചികരമായ വിഭവങ്ങൾ എന്നിവയും മേളയിൽ ഒരുക്കുന്നു.
44ൽ അധികം രാജ്യങ്ങളിൽ നിന്നായി 680നു മേൽ ലോകോത്തര ബ്രാൻഡുകൾ പങ്കെടുക്കുന്ന പ്രദർശം 65000 ചതുരശ്ര മീറ്ററിലാണ് അഡ്കിൽ സജ്ജമാക്കിയിരിക്കുന്നത്. പ്രദർശകരുടെ എണ്ണം, സന്ദർശക രുടെ എണ്ണം, രാജ്യങ്ങൾ, പ്രദർശന സ്ഥലത്തിന്റെ വലിപ്പം, പ്രദർശിപ്പിച്ചിരിക്കുന്ന വസ്തുക്കൾ തുടങ്ങി എല്ലാ വിധത്തിലും ബൃഹത്തായ പ്രദർശനമാണിത്.

The Gulf Indians

Recent Posts

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 day ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

7 months ago

This website uses cookies.