Breaking News

2025 ആദ്യ പാദത്തിൽ യുഎഇ നാഷനൽ ഗാർഡ് നടത്തിയത് 168 തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും

അബുദാബി : ഈ വർഷം ആദ്യ പാദത്തിൽ ആഭ്യന്തരമായും രാജ്യാന്തര തലത്തിലും കരയിലും കടലിലുമായി ആകെ 168 തിരച്ചിലും മറ്റു രക്ഷാപ്രവർത്തനങ്ങളും നടത്തിയതായി യുഎഇ നാഷനൽ ഗാർഡ് കമാൻഡ് അറിയിച്ചു. ഈ കാലയളവിൽ കോസ്റ്റ് ഗാർഡ് അറേബ്യൻ ഗൾഫിലും ഒമാൻ ഉൾക്കടലിലും 23 തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ നടത്തി ഒട്ടേറെ ജീവനുകൾ രക്ഷിച്ചു.
ഇത് കമ്യൂണിറ്റി വർഷത്തിൽ അടിയന്തരാവസ്ഥകളിലും പ്രതിസന്ധി ഘട്ടങ്ങളിലും ദ്രുത പ്രതികരണ ശേഷി വർധിപ്പിക്കുന്നതിനുള്ള നാഷനൽ ഗാർഡിന്റെ തുടർച്ചയായ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നു.അതേസമയം, ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് 34 തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ, മെഡിക്കൽ ഒഴിപ്പിക്കലുകൾ എന്നിവയുൾപ്പെടെ 145 പ്രവർത്തനങ്ങൾ നാഷനൽ സെർച്ച് ആൻഡ് റെസ്‌ക്യൂ സെന്റർ ഏറ്റെടുത്തു നടത്തി.കൂടാതെ, രാജ്യത്തിനുള്ളിൽ 9 മെഡിക്കൽ ട്രാൻസ്‌പോർട്ട്, എയർ ആംബുലൻസ് ദൗത്യങ്ങളും വിദേശത്ത് സമാനമായ നാല് പ്രവർത്തനങ്ങളും നടത്തി. ഏറ്റവും പുതിയ സാങ്കേതികവിദ്യയും ഉപകരണങ്ങളും ഉപയോഗിച്ച് ഭൂമിശാസ്ത്രപരമായ വ്യത്യസ്ത  പ്രദേശങ്ങളിൽ വേഗത്തിലും ഫലപ്രദവുമായ പ്രവർത്തനം ഉറപ്പാക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
അടിയന്തര സഹായം ആവശ്യമുള്ള ഏതൊരു  സാഹചര്യവും ഉണ്ടായാൽ 995 എന്ന നമ്പറിൽ സെർച്ച് ആൻഡ് റെസ്‌ക്യൂ എമർജൻസി ലൈനിലോ, 996 എന്ന നമ്പറിൽ കോസ്റ്റ് ഗാർഡ് എമർജൻസി ലൈനിലോ ബന്ധപ്പെടണമെന്ന് പൊതുജനങ്ങളോട് അഭ്യർഥിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.