Breaking News

2025ൽ രാജ്യത്തുടനീളം എയർ ആംബുലൻസ് സേവനം; ഓപ്പറേറ്റർമാരെ ക്ഷണിച്ച് റെഡ് ക്രസന്റ്

ജിദ്ദ : രാജ്യത്തുടനീളം എയർ ആംബുലൻസ് സേവനം നൽകാനൊരുങ്ങി സൗദി. സൗദി റെഡ് ക്രസന്റ് അതോറിറ്റിയാണ് 2025-ൽ രാജ്യത്തുടനീളം സേവനം നൽകാൻ കഴിയുന്ന ഓപ്പറേറ്റർമാരെ തേടുന്നത്. എയർ ആംബുലൻസ് സംവിധാനം രാജ്യത്തിന്റെ എല്ലാ പ്രവിശ്യകളിലേക്കും വ്യാപിപ്പിക്കാനാണ് സൗദിയിലെ റെഡ് ക്രസന്റ് അതോറിറ്റി ശ്രമിക്കുന്നത്.
ഇതിന് മുന്നോടിയായി അടുത്ത വർഷത്തേക്ക് എയർ ആംബുലൻസ് ഓപ്പറേറ്റ് ചെയ്യാൻ വിവിധ കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. റിയാദ്, മക്ക, മദീന, അൽഖസിം, കിഴക്കൻ പ്രവിശ്യ, അസീർ, തബൂക്ക്, ഹായിൽ, ജീസാൻ, നജ്റാൻ, അൽബാഹ, അൽജൗഫ് എന്നിവിടങ്ങളിൽ സേവനം വർധിപ്പിക്കും. 2023ൽ മാത്രം 1560 അടിയന്തര മെഡിക്കൽ കേസുകളിൽ എയർ ആംബുലൻസ് ടീം സേവനം നടത്തിയിട്ടുണ്ട്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.