മനാമ : ഇന്ത്യൻ നാവിക സേനയുടെ രണ്ടു കപ്പലുകൾ ബഹ്‌റൈൻ തീരത്തെത്തി. പേർഷ്യൻ ഗൾഫിലെ ദീർഘദൂര പരിശീലന വിന്യാസത്തിന്റെ ഭാഗമായി ഫസ്റ്റ് ട്രെയിനിങ് സ്ക്വാഡ്രണിൽ (1 ടിഎസ്) നിന്നുള്ള ഐഎൻഎസ്ടിർ, ഐസ ജിഎസ് വീര എന്നീ കപ്പലുകളാണ് കഴിഞ്ഞ ദിവസം ബഹ്റൈനിലെത്തിയത്.
ബഹ്റൈനുമായുള്ള നാവിക സഹകരണം വർധിപ്പിക്കുക, പരസ്പര പ്രവർത്തനക്ഷമത വർധിപ്പിക്കുക, റോയൽ ബഹ്റൈൻ നേവൽ ഫോഴ്സുമായി (ആർബിഎൻഎഫ്) വിവിധ സമുദ്ര പരിശീലനങ്ങളിൽ ഏർപ്പെടുക എന്നിവയാണ് സന്ദർശന ലക്ഷ്യങ്ങൾ.സംയുക്ത പരിശീലന സെഷനുകൾ, യോഗ, സംഗീതം, സൗഹൃദ കായിക മത്സരങ്ങൾ, സാമൂഹിക ഇടപെടലുകൾ എന്നിവയും സന്ദർശനത്തിന്റെ ഭാഗമായി നടന്നു. കൂടാതെ സൈനിക ഉദ്യോഗസ്‌ഥരും ട്രെയിനികളും ആർബിഎൻഎഫ് പരിശീലന കേന്ദ്രങ്ങൾ സന്ദർശിക്കുകയും വിവിധ നാവിക പരിശീലന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. മേഖലയിലെ സഹകരണ ഇടപെടലിനും സമുദ്ര സുരക്ഷയ്ക്കും ഊന്നൽ നൽകിക്കൊണ്ട് ഇരു നാവികസേനകളും തമ്മിലുള്ള സമുദ്ര പങ്കാളിത്ത അഭ്യാസം ആസൂത്രണം ചെയ്യുന്നതിന് ഒരു ഏകോപന യോഗം നടത്തുകയും ചെയ്തു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.