2025ലെ കായിക കലണ്ടർ പുറത്തിറക്കി ഖത്തർ

ദോഹ : 2025ൽ ഖത്തർ ഒളിംപിക് കമ്മിറ്റി സംഘടിപ്പിക്കുന്ന കായിക മത്സരങ്ങളുടെ കലണ്ടർ പ്രഖ്യാപിച്ചു. ഫിഫ അറബ് കപ്പ് ഉൾപ്പെടെ 84 കായിക മത്സരങ്ങളാണ് ഖത്തറിൽ അരങ്ങേറുക. 15 ഗ്ലോബൽ കായിക മത്സരങ്ങൾ ഉൾപ്പെടെയാണ് ഈ വർഷം സംഘടിപ്പിക്കുന്ന 84 മത്സരങ്ങളുടെ പട്ടിക ഖത്തർ ഒളിംപിക് കമ്മിറ്റി പുറത്തുവിട്ടത്. ഫിഫ അറബ് കപ്പ് ഡിസംബർ 1 മുതൽ 18 വരെ ദോഹയിൽ നടക്കും. 2022 ഫിഫ വേൾഡ് കപ്പ് നടന്ന സ്റ്റേഡിയങ്ങളാണ് ഫിഫ അറബ് കപ്പിന് വേദിയാവുക.
ഐടിടിഎഫ് വേൾഡ് ടേബിൾ ടെന്നീസ് ചാംപ്യൻഷിപ്പ്, ഫിഫ അണ്ടർ 17 വേൾഡ് കപ്പ് തുടങ്ങിയ കായിക ലോകം ഉറ്റുനോക്കുന്ന നിരവധി മത്സരങ്ങൾക്കും ഈ വർഷം ഖത്തർ സാക്ഷിയാവും. മേയ് 17 മുതൽ 27 വരെയാണ് ഐടിടിഎഫ് വേൾഡ് ടേബിൾ ടെന്നീസ് ചാംപ്യൻഷിപ്പ് നടക്കുക. നവംബർ 5 മുതൽ 27 വരെ 2022 ഫിഫ വേൾഡ് കപ്പ് നടന്ന സ്റ്റേഡിയങ്ങളിലായി ഫിഫ അണ്ടർ 17 വേൾഡ് കപ്പ് മത്സരവും ദോഹയിൽ അരങ്ങേറും. ഖത്തർ വോളിബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന ബീച്ച് വോളിബോൾ ടൂർണമെന്‍റോടുകൂടിയാണ് ഈ വർഷത്തെ കായിക മാമാങ്കത്തിന് ഖത്തറിൽ തുടക്കമാവുക.
പ്രാദേശികമായ 12 മത്സരങ്ങളും ഗൾഫ് രാജ്യങ്ങൾ മാറ്റുരക്കുന്ന ആറ് മത്സരങ്ങളും, അറബ് രാജ്യങ്ങൾ പങ്കെടുക്കുന്ന ഒരു മത്സരവും ഏഷ്യൻ രാജ്യങ്ങൾ പങ്കെടുക്കുന്ന 14 മത്സരവും ഖത്തറിൽ ഈ വർഷം നടക്കും. കൂടാതെ രാജ്യാന്തര നിലവാരത്തിലുള്ള വിവിധ രാജ്യങ്ങളിലുള്ള കായികതാരങ്ങൾ പങ്കെടുക്കുന്ന മത്സരങ്ങൾക്കും ഖത്തർ സാക്ഷിയാവും. ഫുട്ബോൾ, ടെന്നീസ്, വോളിബോൾ, ബാസ്ക്കറ്റ് ബോൾ, കുതിരയോട്ടം, ജിംനാസ്റ്റിക്സ്, സ്ക്വാഷ്, അത്‌ലറ്റിക്സ്, ബാഡ്മിന്റൺ, വെയ്റ്റ് ലിഫ്റ്റിങ് തുടങ്ങി വിവിധ മത്സരങ്ങൾക്ക് 2025ൽ ഖത്തർ വേദിയൊരുക്കും.
കായിക മേഖലയ്ക്ക് മുന്തിയ പരിഗണന നൽകുന്ന ഖത്തറിൽ ഈ വർഷത്തെ ദേശീയ കായിക ദിനം ഫെബ്രുവരി മാസത്തിലെ രണ്ടാമത്തെ ചൊവ്വാഴ്ചയായ ഫെബ്രുവരി 11ന് നടക്കും. ഖത്തർ ഒളിംപിക് കമ്മറ്റിയുടെ നേതൃത്വത്തിലും, വിവിധ കായിക സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിലും വ്യത്യസ്തങ്ങളായ കായിക മത്സരങ്ങളാണ് ദേശീയ കായിക ദിനത്തിൽ നടക്കുക. ഇന്ത്യൻ പ്രവാസി സംഘടനകളും ദേശീയ കായിക ദിനം പ്രമാണിച്ച് ഒട്ടനവധി കായിക പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ദേശീയ കായിക ദിനം ഖത്തറിൽ പൊതുഅവധി ദിനം കൂടിയാണ്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 month ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.