Kerala

2021-ലെ സംസ്ഥാനത്തെ കേന്ദ്ര ഗവണ്‍മെന്റ് ഓഫീസുകളുടെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

 

കേരളത്തിലെ കേന്ദ്ര ഗവണ്‍മെന്റ് ഓഫീസുകളുടെ 2021 -ലെ അവധിദിനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. 2021 -ല്‍ 17 അവധി ദിനങ്ങളും 43 നിയന്ത്രിത അവധി ദിനങ്ങളുമാണുള്ളത്.

അവധി ദിനങ്ങള്‍

ജനുവരി 26 : റിപ്പബ്ലിക് ദിനം
മാര്‍ച്ച് 11 : മഹാശിവരാത്രി
ഏപ്രില്‍ 02: ദുഃഖവെള്ളി
ഏപ്രില്‍ 25: മഹാവീരജയന്തി
മേയ് 13: ഈദുല്‍ ഫിത്വര്‍ (റംസാന്‍)
മേയ് 26: ബുദ്ധപൂര്‍ണിമ,
ജുലായ് 20: ഈദുല്‍സുഹ (ബക്രീദ്)
ഓഗസ്റ്റ് 15: സ്വാതന്ത്ര്യദിനം,
ഓഗസ്റ്റ് 19: മുഹറം,
ഓഗസ്റ്റ് 21 : തിരുവോണം
ഒക്ടോബര്‍ 2: ഗാന്ധിജയന്തി
ഒക്ടോബര്‍ 14 മഹാനവമി
ഒക്ടോബര്‍ 15 : വിജയ ദശമി
ഒക്ടോബര്‍ 19 :മിലാദിഷെരീഫ് (നബിദിനം)
നവംബര്‍ 04: ദീപാവലി
നവംബര്‍ 19: ഗുരുനാനാക്ക് ജയന്തി
ഡിസംബര്‍ 25: ക്രിസ്തുമസ്

ഇതില്‍ മെയ് 13: ഈദുല്‍ ഫിത്വര്‍ (റംസാന്‍), ജുലായ് 20: ഈദുല്‍സുഹ (ബക്രീദ്), ഓഗസ്റ്റ് 19: മുഹറം, ഒക്ടോബര്‍ 19: മിലാദിഷെരീഫ് (നബിദിനം) എന്നിവയ്ക്ക് ചാന്ദ്രപ്പിറവി ദര്‍ശിക്കുന്നതിനനുസരിച്ച് മാറ്റം വരാം. സംസ്ഥാന ഗവണ്‍മെന്റ് ഈ ദിവസങ്ങള്‍ക്ക് പകരം ഏതെങ്കിലും ദിവസം അവധി പ്രഖ്യാപിക്കുകയാണെങ്കില്‍ അന്ന് തന്നെയായിരിക്കും കേന്ദ്ര ഗവണ്‍മെന്റ് ഓഫീസുകള്‍ക്കും അവധി.

43 നിയന്ത്രിത അവധി ദിനങ്ങളില്‍ രണ്ടെണ്ണമാണ് കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് ലഭ്യമാകുക. ഇതിന് തിരഞ്ഞെടുക്കാവുന്നതില്‍ മാര്‍ച്ച് 12: അയ്യാ വൈകുണ്ഠസ്വാമി ജയന്തി, ഏപ്രില്‍ 13 : വിഷു, ഓഗസ്റ്റ് 08: കര്‍ക്കടക വാവ്, ഓഗസ്റ്റ് 20 : ഒന്നാം ഓണം, ഓഗസ്റ്റ് 22: മൂന്നാംഓണം , ഓഗസ്റ്റ് 23 – ശ്രീനാരായണ ഗുരു ജയന്തി, ഓഗസ്റ്റ് 28: അയ്യങ്കാളി ജയന്തി, ഓഗസ്റ്റ് 30 : ശ്രീകൃഷ്ണ ജയന്തി, സെപ്തംബര്‍ 21 : ശ്രീനാരായണ ഗുരു സമാധി ദിനം എന്നീ കേരളത്തിലെ വിശേഷ ദിവസങ്ങളും ഉള്‍പ്പെടുന്നു. കേന്ദ്ര ജീവനക്കാര്‍ക്കായുള്ള ക്ഷേമ ഏകോപന സമിതിയുടെ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.