ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,45,845 പേര്‍ക്കാണ് പുതുതായി വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് കേസുകള്‍ 2,77,34,748 ആയി ഉയര്‍ന്നു. 4,475 പേരാണ് ഒറ്റദിവസം മരണപ്പെട്ടത്. ഇതുവരെ വിവിധ ലോകരാജ്യങ്ങളിലായി മരണപ്പെട്ടവരുടെ എണ്ണം ഒമ്പതുലക്ഷം കടന്നു. 1,98,28,485 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 70,04,405 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുകയാണ്. ഇതില്‍ 60,389 പേരുടെ നില ഗുരുതരമാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിദിന കോവിഡ് ബാധയില്‍ അമേരിക്കയെയും ബ്രസീലിനെയും പിന്തള്ളി ഇന്ത്യ തന്നെയാണ് മുന്നില്‍.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 89,852 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. 1,107 മരണവും റിപോര്‍ട്ട് ചെയ്തു. അതേസമയം, ബ്രസീലില്‍ ഈ സമയം 17,330 പേര്‍ക്കും അമേരിക്കയില്‍ 28,561 പേര്‍ക്കുമാണ് രോഗം പിടിപെട്ടത്. മരണത്തിനും ആനുപാതികമായ കുറവുണ്ടായി. രോഗികളുടെ എണ്ണത്തില്‍ അമേരിക്കയാണ് പട്ടികയില്‍ ഇപ്പോഴും മുന്നിലുള്ളത്. 65,14,231 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. 1,94,032 പേരുടെ ജീവന്‍ നഷ്ടമായി. 37,96,760 പേര്‍ രോഗമുക്തരായപ്പോള്‍ 25,23,439 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുന്നു. ഇതില്‍ 14,464 പേരുടെ നില ഗുരുതരമാണ്.
ബ്രസീലിനെ പിന്തള്ളി പട്ടികയില്‍ രണ്ടാമതുള്ള ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 43,67,436 ആയി. 73,923 മരണങ്ങളും റിപോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ അതിവേഗമാണ് രോഗവ്യാപനമുണ്ടാവുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
വിവിധ രാജ്യങ്ങളിലെ രോഗബാധയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്.
രാജ്യം, ആകെ രോഗികള്‍, ബ്രായ്ക്കറ്റില്‍ മരണം എന്ന ക്രമത്തില്‍:
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.