Breaking News

2 പേരുടെ പൗരത്വം കുവൈത്ത് റദ്ദാക്കി.

കുവൈത്ത് സിറ്റി : 1990ലെ അധിനിവേശ കാലത്ത് സദ്ദാം ഹുസൈൻ രൂപീകരിച്ച കുവൈത്ത് മന്ത്രിസഭയിൽ പ്രധാനമന്ത്രിയായിരുന്ന സൈനിക ഉദ്യോഗസ്ഥൻ അലാ ഹുസൈൻ അലി അൽ ഖഫാജി അൽ ജാബർ, ചാരപ്രവർത്തനം നടത്തിയ മുഹമ്മദ് ഹമദ് ഫഹദ് അൽ ജുവൈിദ് എന്നിവരുടെ പൗരത്വം കുവൈത്ത് റദ്ദാക്കി.

കുവൈത്തുമായി യുദ്ധത്തിൽ ഏർപ്പെടുകയോ നയതന്ത്രബന്ധം വിഛേദിക്കുകയോ ചെയ്ത വിദേശ രാജ്യത്തിനുവേണ്ടി പ്രവർത്തിച്ചതായി തെളിയുന്നവരുടെ കുവൈത്ത് പൗരത്വം റദ്ദാക്കാൻ നിയമം (14/2) അനുശാസിക്കുന്നുണ്ട്. യുദ്ധകാലത്ത് ശത്രുവുമായി ചേർന്ന് ഗൂഢാലോചന, രാജ്യദ്രോഹം എന്നീ കുറ്റങ്ങൾക്ക് ജീവപര്യന്തം തടവ് അനുഭവിച്ചുവരികയാണ് ഇവർ. ഇറാഖ് അധിനിവേശത്തിൽ നിന്നുള്ള മോചന സ്മരണാർഥം ഫെബ്രുവരി 26ന് വിമോചന ദിനമായി കുവൈത്ത് ആചരിക്കുകയാണ്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.