Breaking News

19 താമസ മേഖലകളിലെ റോഡ് നവീകരണത്തിന് ദുബായ്

ദുബായ് : ദുബായിൽ 19 താമസ മേഖലകളിലായി വ്യാപിച്ചു കിടക്കുന്ന റോഡുകൾ നവീകരിക്കാനുള്ള പദ്ധതി ദുബായ് റോഡ് ഗതാഗത അതോറിറ്റി(ആർടിഎ) പ്രഖ്യാപിച്ചു. പുതിയ റോഡുകൾ താമസ മേഖലകളിലേയ്ക്കുള്ള വാഹനങ്ങളുടെ പ്രവേശനവും പുറത്തുകടക്കലും കാര്യക്ഷമമാക്കുന്നതിനൊപ്പം യാത്രാ സമയം 40 ശതമാനം വരെ കുറയ്ക്കാനും സഹായിക്കുമെന്ന്  വ്യക്തമാക്കി. വിവിധ താമസ മേഖലകളിലായി 11.5 കിലോമീറ്റർ നീളത്തിൽ ഗതാഗതം മെച്ചപ്പെടുത്തലുകൾ, റോഡരികിലെ പാർക്കിങ് സംവിധാനങ്ങളുടെയും നടപ്പാതകളുടെയും നിർമാണം, തെരുവ് വിളക്കുകൾ സ്ഥാപിക്കൽ എന്നിവയാണ് നടപ്പിലാക്കുക. ദുബായിലെ ജനസംഖ്യാ വളർച്ചയ്ക്കും നഗര വികസനത്തിനും അനുസരിച്ചുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം റോഡ് ഉപയോക്താക്കൾക്ക് സുഗമവും സുരക്ഷിതവുമായ ഡ്രൈവിങ് അനുഭവം ഉറപ്പാക്കാനും ഉദ്ദേശിക്കുന്നു. 2026 രണ്ടാം പാദത്തോടെ പദ്ധതി പൂർത്തീകരിക്കും.  
അൽ ഖവാനീജ് 1, അൽ ബർഷ സൗത്ത് 1, നാദ് ഷമ്മ, ജുമൈറ 1, സഅബീൽ 1, അൽ റാഷിദിയ്യ, മുഹൈസിന 1, അൽ ബർഷ 1, അൽ ഹുബൈബ, അൽ ഖൂസ് 1, അൽ ഖൂസ് 3,  ഖിസൈസ് 2,  സത്വ, അൽ തവാർ 1, മിർദിഫ്, ഉമ്മു  റമൂൽ, ഉമ്മു സുഖൈം 1, അൽ മിഷർ 1, അൽ മിഷർ 2 എന്നിവയാണ് വികസന പ്രവൃത്തികളിൽ ഉൾപ്പെടുന്ന താമസ മേഖലകൾ.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.