Kerala

276 കോടി രൂപയില്‍ 17 പദ്ധതികള്‍; ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

 

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള നിര്‍മ്മാണം പൂര്‍ത്തീകരിച്ചതും ആരംഭിക്കുന്നതുമായ 276 കോടി രൂപയുടെ 17 പദ്ധതികളുടെ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓണ്‍ലൈനായാണ് ഉദ്ഘാടനങ്ങള്‍ സംഘടിപ്പിച്ചത്. നാലു വര്‍ഷത്തിനുള്ളില്‍ പതിനായിരത്തിലേറെ റോഡുകളുടെയും നിരവധി പാലങ്ങളുടേയും കെട്ടിടങ്ങളുടെയും നിര്‍മ്മാണമാണ് പൂര്‍ത്തിയായത്.

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പദ്ധതികള്‍

ധര്‍മ്മടം മണ്ഡലത്തിലെ കോളാട് പാലം, ഇടുക്കി ജില്ലയിലെ പ്രകാശ്-കരിക്കന്‍മേട് -ഉപ്പുതോട് റോഡ് (5 കോടി), കൊല്ലം ജില്ലയിലെ മുക്കാട്ട് പള്ളി – ഫാത്തിമ ഐലന്റ് – അരുളപ്പന്‍തുരുത്ത് പാലം (15 കോടി), തിരുവനന്തപുരം ജില്ലയിലെ തോമ്പാമൂട് – മൂന്നാനമൊഴി റോഡിലെ മീന്‍മൂട് പാലം (5.8 കോടി), മൈലാട്ട്മുഴി പാലം (3 കോടി), മലയോര ഹൈവെ – കള്ളിക്കാട് – പാറശ്ശാല റോഡിന്റെ ഒന്നാം ഘട്ടം (30.6 കോടി), എറണാകുളം ജില്ലയിലെ മേക്കടമ്പ് – മഴുവന്നൂര്‍ റോഡ് (9 കോടി), മുവാറ്റുപുഴ – കാക്കനാട് റോഡ് (4 കോടി), മുവാറ്റുപുഴ – കാക്കനാട് റോഡിലെ നെല്ലാട് മുതല്‍ വിട്ടൂര്‍ വരെയുള്ള റോഡ് ( 3 കോടി ) എന്നിവയുടെ നിര്‍മ്മാണോദ്ഘാടനവും കൊല്ലം ജില്ലയിലെ പട്ടാഴി – പിടവൂര്‍ റോഡ് ( 5 കോടി), ദേശീയപാത 66 ലെ കരുനാഗപ്പള്ളി ടൗണ്‍, ചങ്ങന്‍കുളങ്ങര എന്നീ സ്ഥലങ്ങള്‍ അപകടരഹിതമാക്കുന്ന പ്രവൃത്തി (8 കോടി), അയലറ – എറണൂര്‍കരിക്കം – മണലില്‍ റോഡ് (5.7 കോടി), ഏരൂര്‍ – ഇടമണ്‍ റോഡ് ഒന്നാം ഘട്ടനം ( 5 കോടി), ചെങ്ങമനാട് – കടയ്ക്കല്‍ റോഡ്, തിരുവനന്തപുരം ജില്ലയിലെ കളത്രമുക്ക് – വെള്ളല്ലൂര്‍ റോഡ് (3.3 കോടി).

വയനാട് ജില്ലയിലെ കരിങ്കുറ്റി – പൂളക്കര – മണിയന്‍കോട് – കല്‍പ്പറ്റ റോഡ് (3 കോടി), ചീക്കള്ളൂര്‍ പാലം അപ്രോച്ച് റോഡ് (6.75 കോടി), കൂടേത്തുമ്മല്‍ – മേച്ചേരി – പനമരം റോഡ് (5 കോടി), സുല്‍ത്താന്‍ബത്തേരി – നൂല്‍പ്പുഴ റോഡ് (9.7 കോടി), മീനങ്ങാടി – കുമ്പളേരി – അമ്പലവയല്‍ റോഡ് (7 കോടി), വടുവന്‍ചാല്‍ – കോളകപ്പാറ റോഡ് (5 കോടി), തൃശൂര്‍ ജില്ലയിലെ ചാവക്കാട് – വടക്കാന്‍ചേരി റോഡ് (9 കോടി), മ്യൂസിയം – മുക്കാട്ടുകര – മണ്ണൂത്തി റോഡ് (4 കോടി), കോവിലകത്തുംപാടം റോഡ് (9 കോടി), മുരിങ്ങൂര്‍ – ഏഴാറ്റുമുഖം റോഡ് (30.17 കോടി), നവീകരിച്ച ചാലക്കുടി റസ്റ്റ് ഹൗസ്, മലപ്പുറം ജില്ലയിലെ കര്‍മ്മ പാലം (36.29 കോടി), കുണ്ടുകടവ് ജംഗ്ഷന്‍ നവീകരണം (3 കോടി).

കണ്ണൂര്‍ ജില്ലയിലെ കീഴത്തൂര്‍ പാലവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.