കുവൈത്ത് സിറ്റി: രാജ്യത്ത് കര്‍ശന പരിശോധനകൾ തുടരുന്നു. കഴിഞ്ഞ ദിവസം ജാബിർ അൽ അഹമ്മദ് സിറ്റിയിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ സുരക്ഷ, ട്രാഫിക് പരിശോധനയിൽ നിരവധി നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹിന്റെ നിർദേശ പ്രകാരമായിരുന്നു പരിശോധന.
പരിശോധനയില്‍ 1,638 ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തി. വിവിധ നിയമ ലംഘനങ്ങൾക്ക് 22 പേരെ അറസ്റ്റ് ചെയ്തു. റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച മൂന്നു പേരെയും പിടികൂടി. ഇവരെ ജുവനൈൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന് കൈമാറി. നിയമങ്ങൾ ലംഘിച്ച വാഹനങ്ങളും പിടിച്ചെടുത്തു. നിയമലംഘകരെ പിടികൂടുന്നതിനായി മാസങ്ങളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പരിശോധന നടന്നുവരികയാണ്.
പൊതു സുരക്ഷ വർധിപ്പിക്കൽ, നിയമ പാലനം ഉറപ്പാക്കൽ എന്നിവയാണ് പരിശോധനയുടെ ലക്ഷ്യം. താമസ-തൊഴിൽ നിയമ ലംഘകരെ പിടികൂടുന്ന മുറക്ക് നാടുകടത്തുന്നതടക്കമുള്ള നടപടികളും സ്വീകരിച്ചുവരുന്നുണ്ട്. പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹും ഉന്നത ഉദ്യോഗസ്ഥരും പലയിടത്തും നേരിട്ട് പരിശോധനക്കെത്തിയിരുന്നു. പൊതു സുരക്ഷ, ട്രാഫിക്, ഓപറേഷൻസ്, സ്വകാര്യ സുരക്ഷ, വനിത പൊലീസ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പരിശോനകൾ.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.