ദോഹ : ‘നവീകരണത്തിന്റെ അനിവാര്യത’ എന്ന പ്രമേയത്തിൽ നടക്കുന്ന ദോഹ ഫോറം 22–ാമത് എഡിഷൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഉദ്ഘാടനം ചെയ്തു. ഷെറാട്ടൺ ദോഹ ഹോട്ടലിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ നിരവധി രാഷ്ട്രത്തലവന്മാർ പങ്കെടുത്തു. സെനഗൽ പ്രസിഡന്‍റ് ബാസിറൂ ഡിയോമയെ ഫെയ്, ഡൊമിനിക്കൻ റിപ്പബ്ലിക് പ്രസിഡന്‍റ് ലൂയിസ് റോഡോൾഫോ അബിനാദർ, നമീബിയ പ്രസിഡന്‍റ് ഡോ. നംഗലോ എംബുംബ, ബോസ്നിയ ആൻഡ് ഹെർസഗോവിന പ്രസിഡൻസി സെൽജ്ക സിവിജാനോവിച്ച്, കസാക്കിസ്ഥാൻ പ്രസിഡന്‍റ് കാസിം-ജോമാർട്ട് ടോകയേവ്, റുവാണ്ട പ്രസിഡന്‍റ് പോൾ കഗാമെ, സെൻട്രൽ ആഫ്രിക്കൻ പ്രസിഡന്‍റ് ഫൗസ്റ്റിൻ-ആർചേഞ്ച് ടൗഡേര എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി, ഷൂറ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിം, നിരവധി മന്ത്രിമാർ, വിവിധ രാജ്യങ്ങളുടെ അംബാസിഡർമാർ തുടങ്ങി നിരവധി പ്രമുഖരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ചടങ്ങിൽ വച്ച്, അൽ ജസീറ റിപ്പോർട്ടർമാരായ വെയ്ൽ അൽ ദഹ്ദൂഹ്, കാർമെൻ ജൗഖാദർ, സ്വതന്ത്ര ഫോട്ടോ ജേണലിസ്റ്റ് മൊതാസ് അസൈസ, എഎഫ്‌പി പത്രപ്രവർത്തകരായ ഡിലൻ കോളിൻസ്, അർമാൻ എഫ്എം ഡയറക്ടർ ക്രിസ്റ്റീന അസ്സി എന്നിവർക്ക് അമീർ ദോഹ ഫോറം അവാർഡ് സമ്മാനിച്ചു. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനി, യുഎസ് പ്രഥമ വനിത ഡോ. ജിൽ ബൈഡൻ എന്നിവർ പരിപാടിയിൽ പ്രസംഗിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നേതാക്കളും നയരൂപകർത്താക്കളും ഒരുവേദിയിൽ ഒത്തുചേർന്ന് സമകാലിക രാഷ്ട്രീയ, പാരിസ്ഥിതിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന ദോഹ ഫോറം ഇന്നും നാളെയുമായാണ് നടക്കുന്നത്. രണ്ടു ദിവസങ്ങളിലായി 80ലേറെ സെഷനുകളിൽ ചർച്ചകളും സെമിനാറുകളും പ്രഭാഷണങ്ങളും നടക്കും. 300 പ്രമുഖ പ്രഭാഷകർ ഫോറത്തിൽ പങ്കെടുക്കും. ജിയോ പൊളിറ്റിക്സ്, സാമ്പത്തികം, നൂതന സാങ്കേതിക വിദ്യകള്‍, സുരക്ഷ, സാംസ്കാരിക നയതന്ത്രം തുടങ്ങി അഞ്ച് വിഷയങ്ങളിലാണ് പ്രധാനമായും ചര്‍ച്ചകള്‍ നടക്കുക.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.