ലോകത്തിലെ ഏറ്റവും വലിയ വിമാനം വാങ്ങല്‍ കരാറില്‍ ഒപ്പിട്ട് ടാറ്റാ ഗ്രൂപ്പിന്റെ എയര്‍ ഇന്ത്യ. ഫ്രാന്‍സിലെ എയര്‍ബസ്, അമേരിക്കന്‍ കമ്പനിയായ ബോയിങ് എന്നിവയില്‍ നിന്ന് മൊത്തം 470 വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറുകളിലാണ് എയര്‍ഇന്ത്യ ഒപ്പിട്ടത്
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ വിമാനം വാങ്ങല്‍ കരാറില്‍ ഒപ്പിട്ട് ടാറ്റാ ഗ്രൂപ്പിന്റെ എയര്‍ ഇ ന്ത്യ. ഫ്രാന്‍സിലെ എയര്‍ബസ്, അമേരിക്കന്‍ കമ്പനിയായ ബോയിങ് എന്നിവയില്‍ നിന്ന് മൊത്തം 470 വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറുകളിലാണ് എയര്‍ ഇന്ത്യ ഒപ്പിട്ടത്.
എയര്‍ബസില്‍ നിന്ന് മാത്രം 250 വിമാനങ്ങളാണ് വാങ്ങുക. എ350, എ320 വിഭാഗങ്ങളിലുള്ള വിമാന ങ്ങ ളാണ് വാങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, രത്തന്‍ ടാറ്റ തുടങ്ങിയവര്‍ പങ്കെടുത്ത വിഡിയോ കോണ്‍ഫറന്‍സിലാണ് എയര്‍ബസുമായി ബന്ധപ്പെട്ട കരാര്‍ പ്രഖ്യാ പിച്ചത്. 10,000 കോടി ഡോളറിലേറെയാണു ചെലവ്.
ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള സൗഹൃദത്തിലെ നാഴികക്കല്ലാണു കരാറെന്നു മാക്രോണ്‍ പറഞ്ഞു. വ്യോമയാന മേഖലയില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യയെന്നും അടുത്ത 15 വര്‍ഷത്തില്‍ 2,500 വിമാനങ്ങള്‍ ആവശ്യമാണെന്നും മോദി വ്യക്തമാക്കി. കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, പിയൂ ഷ് ഗോയല്‍, ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ തുടങ്ങിയവരും പങ്കെടുത്തു. 220 ബോയിങ് വിമാനങ്ങള്‍ വാങ്ങുന്നതിന് ഏകദേശം 4500 കോടി ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.