Oman

15 ഒമിക്രോണ്‍ കേസുകള്‍ , പ്രതിരോധ നടപടികള്‍ ശക്തമാക്കി ഒമാന്‍

 

പതിനഞ്ച് ഒമിക്രോണ്‍ കേസുകള്‍  റിപ്പോര്‍ട്ട് ചെയ്തതോടെ  രോഗ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കിയതായി ഒമാന്‍ ആരോഗ്യ വകുപ്പ്

സ്‌കറ്റ് : പതിനഞ്ച് ഒമിക്രോണ്‍ കേസുകള്‍  റിപ്പോര്‍ട്ട് ചെയ്തതോടെ  രോഗ പ്രതിരോധ നടപടികള്‍ ഊ ര്‍ജ്ജിതമാക്കിയതായി ഒമാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

പൊതുസ്ഥലങ്ങളില്‍ മുഖാവരണം അണിയുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുന്നതില്‍ വിട്ടുവീഴ്ച അരുതെന്നും നിയമലംഘനത്തിന് കനത്ത പിഴ ഈടാക്കുമെന്നും ഒമാന്‍ റോയല്‍ പോലീസും മുന്നറിയിപ്പ് നല്‍കി.

കൂട്ടം കൂടുകയോ, പൊതുപരിപാടികളില്‍ പങ്കെടുക്കയോ ചെയ്യരുതെന്നും അണുവിമുക്തമാക്കുന്ന സാ നിറ്റെസറുകള്‍ ഉപയോഗിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

18 വയസ്സിനു മേല്‍ പ്രായമുള്ള എല്ലാവരും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്നും രാജ്യത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ഇത് സജ്ജമാക്കിയിട്ടുണ്ടെന്നും കോവിഡ് 19 പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന സുപ്രീം കൗണ്‍സില്‍ അറിയിച്ചു.

രാജ്യത്ത് ഇതുവരെ 305000 കോവിഡ് കേസുകള്‍,4113 മരണം

രാജ്യത്ത് ഇതുവരെ 305000 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 4113 പേര്‍ കോവി ഡ് ബാധിച്ച് മരിച്ചു.ആറു ദിവസം മുമ്പാണ് ഒമാനില്‍ ആദ്യ ഒമിക്രോണ്‍ കേസ് റിപ്പോര്‍ട്ട് ചെയ്ത ത്. ശക്തമായ പ്രതിരോധ നടപടികളിലൂടെ ദിനംപ്രതിയുള്ള കോവിഡ് കേസുകള്‍ 17ല്‍ എത്തി നില്‍ക്കെയാണ് ആശങ്കപ്പെടുത്തി ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയത്. കഴിഞ്ഞ രണ്ടുമാസ മായി ശരാശരി പ്രതിദിന കോവിഡ് കേസുകള്‍ 50ല്‍ താഴെയായിരുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.