Breaking News

13,000ലധികം വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിച്ചു, മുഴുവന്‍ ശ്രദ്ധയും ഇനി സുമിയില്‍; രക്ഷാദൗത്യം തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍

യുക്രൈനില്‍ റഷ്യന്‍ ആക്രമണം രൂക്ഷമായി തുടരുന്നതിനിടെ വിദ്യാര്‍ത്ഥികളെ തിരികെ എത്തിക്കാനുള്ള രക്ഷാദൗത്യം വേഗ ത്തിലാക്കി ഇന്ത്യ. സംഘര്‍ഷം രൂക്ഷമായ യുക്രൈനിലെ ഏറ്റ വും വലിയ രണ്ടാമത്തെ നഗരമായ ഖാര്‍കീവില്‍ ഒരു ഇന്ത്യക്കാ രനും ഇനി അവശേഷിക്കുന്നില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാ ലയം

ന്യൂഡല്‍ഹി: യുക്രൈനില്‍ റഷ്യന്‍ ആക്രമണം രൂക്ഷമായി തുട രുന്നതിനിടെ വിദ്യാര്‍ത്ഥികളെ തിരികെ എത്തിക്കാനുള്ള രക്ഷാ ദൗത്യം വേഗത്തിലാക്കി ഇന്ത്യ. സംഘര്‍ ഷം രൂക്ഷമായ യുക്രൈനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗര മായ ഖാര്‍കീവില്‍ ഒരു ഇന്ത്യക്കാരനും ഇനി അവശേഷിക്കുന്നില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യ ക്തമാക്കി.

ഓപ്പറേഷന്‍ ഗംഗ ദൗത്യത്തിലൂടെ 13,000ത്തില്‍ അധികം വിദ്യാര്‍ത്ഥികളെ യുക്രൈനില്‍ നിന്നും രക്ഷ പ്പെടുത്തിക്കഴിഞ്ഞു. എന്നാല്‍ ഇനിയും നിരവധി പേര്‍ അവിടെ പെട്ട് കിടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. നിലവില്‍ രക്ഷാദൗത്യം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് സുമിയിലാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. 2,900 യാത്രക്കാരുമായി കഴിഞ്ഞ 24 മണി ക്കൂറിനുള്ള 15 വിമാനങ്ങള്‍ ഇന്ത്യയിലെത്തി. 13,300 ആളുകള്‍ ഇതുവരെ ഇന്ത്യയില്‍ മടങ്ങി എത്തിയിട്ടു ണ്ട്. അടുത്ത 24 മണിക്കൂറില്‍ 13 വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെന്നും ബാഗ്ചി കൂട്ടിച്ചേര്‍ത്തു.

യുക്രൈനിനിലെ സുമിയില്‍ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന ദുരിതങ്ങളാണ് ഇപ്പോള്‍ അവര്‍ തുറന്ന് പറയുന്നത്. വെള്ളം ഇല്ലാത്തതിനാല്‍ മഞ്ഞ് ഉരുക്കി കുടിച്ചാണ് ദാഹം മാറ്റുന്നതെന്ന് കേരളത്തില്‍ നി ന്നുള്ള വിദ്യാര്‍ത്ഥി പറഞ്ഞു. സൂക്ഷിച്ചുവെച്ചിരുന്ന വെളളം തീര്‍ന്നതിനാല്‍ നിലത്ത് വീണ മഞ്ഞ് ഉരുക്കി യാണ് കുടിച്ചത്. സൈറനുകളും എയര്‍ സ്ട്രൈക്കുകളും നിരന്തരം കേള്‍ക്കാം. എയര്‍ അലാം കേട്ട ഉട നെ പാസ്പോര്‍ട്ടുമായി തങ്ങള്‍ ബങ്കറുകളിലേക്ക് പോയി. വൈദ്യുതിയോ മറ്റ് സംവിധാനങ്ങളോ ലഭിക്കു ന്നില്ലെന്നും ഫോണ്‍ ബാറ്ററിയുടെ ചാര്‍ജ് കുറഞ്ഞിരിക്കുകയാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും റഷ്യ ഷെല്ലാക്രമണം നടത്തുന്നതായി യുക്രൈന്‍

അതിനിടെ മരിയൂപോളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും റഷ്യ ഷെല്ലാക്രമണം നടത്തുന്ന തായി യുക്രൈന്‍. അതിനാല്‍ ഇവിടെ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നത് നിര്‍ത്തിവയ്ക്കേണ്ടി വ ന്നെന്നും യുക്രൈന്‍ പറഞ്ഞു.

ഉച്ചയ്ക്ക് 12.30 മുതല്‍ റഷ്യ മരിയുപോള്‍,വോള്‍നോവാക്ക എന്നിവടങ്ങളില്‍ അടിയന്തര വെടിനി ര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിക്കാന്‍ വേണ്ടിയായിരുന്നു വെടിനിര്‍ ത്തല്‍. ലോക രാജ്യങ്ങളുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥന കണക്കിലെടുത്താണ് തീരുമാനം. മരിയുപോളില്‍ നിന്ന് രണ്ട് ലക്ഷത്തോളം പേരെ മാറ്റേണ്ടതുണ്ട് എന്നാണ് അധികൃതര്‍ വ്യക്ത മാക്കിയിരിക്കുന്നത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 hours ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

4 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.