Kerala

തിരുവനന്തപുരത്ത് 13 വില്ലേജ് ഓഫീസുകള്‍ കൂടി സ്മാര്‍ട്ടാകുന്നു

 

തിരുവനന്തപുരം: ജില്ലയിലെ 13 വില്ലേജ് ഓഫിസുകള്‍കൂടി സ്മാര്‍ട്ട് വില്ലേജ് ഓഫിസുകളാകുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇവയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു. വില്ലേജ് ഓഫിസുകള്‍ സ്മാര്‍ട്ട് ആകുന്നതോടെ റവന്യൂ സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലും കാര്യക്ഷമമായും ജനങ്ങള്‍ക്കു ലഭിക്കും.

ഉള്ളൂര്‍, പേട്ട, അയിരൂര്‍, നെടുമങ്ങാട്, കുളത്തൂര്‍, വെള്ളറട, വാമനപുരം, കല്ലറ, ആനാട്, മലയിന്‍കീഴ്, വിളവൂര്‍ക്കല്‍, വര്‍ക്കല, ചെമ്മരുതി വില്ലേജ് ഓഫിസുകളാണ് സ്മാര്‍ട്ട് ഓഫിസുകളായി നവീകരിക്കുന്നത്. റവന്യൂ വകുപ്പിന്റെ നവീകരണത്തിന്റെ ഭാഗമായാണ് ഏറ്റവും താഴേത്തട്ടിലുള്ള വില്ലേജ് ഓഫിസുകളെ സ്മാര്‍ട്ട് ഓഫിസുകളാക്കുന്നതെന്ന് ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു. ഇ-ഓഫിസ് സംവിധാനം നടപ്പിലാക്കിയതിലൂടെ കലക്ടറേറ്റ്, താലൂക്ക് ഓഫിസുകള്‍, റവന്യൂ ഡിവിഷണല്‍ ഓഫിസുകള്‍ എന്നിവ കടലാസ് രഹിതമായി. പൊതുജനങ്ങള്‍ക്ക് റവന്യൂ വകുപ്പ് നല്‍കുന്ന 25 ഇനം സര്‍ട്ടിഫിക്കറ്റുകള്‍ ഇപ്പോള്‍ ഇ -ഡിസ്ട്രിക് മുഖേന ഓണ്‍ലൈന്‍ വഴിയാണ് നല്‍കുന്നത്. റവന്യൂ ഭൂരേഖകളുടെ ആധുനികവത്കരണത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. നികുതികള്‍ കറന്‍സി രഹിതമായി സ്വീകരിക്കുന്നതിനായി ഇ-പോസ് മെഷീനുകള്‍ മുഴുവന്‍ വില്ലേജ് ഓഫിസുകളിലും നടപ്പിലാക്കുന്ന പദ്ധതി അന്തിമ ഘട്ടത്തിലാണ്. സംസ്ഥാനത്തെ 1,665 വില്ലേജ് ഓഫീസുകളില്‍ 1,633 എണ്ണത്തില്‍ അടിസ്ഥാന ഭൂ നികുതി രജിസ്റ്റര്‍, 1,354 എണ്ണത്തില്‍ കന്റെംപററി റെക്കോര്‍ഡുകള്‍ എന്നിവ ഡിജിറ്റൈസ് ചെയ്യാനായി. പതിറ്റാണ്ടുകളായി ഭൂമിയുടെ അവകാശം നിഷേധിക്കപ്പെട്ട 1,63, 610 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് ചുരുങ്ങിയ കാലത്തിനുള്ളില്‍ സാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. മെച്ചപ്പെട്ട സൗകര്യങ്ങളോടെ വില്ലേജ് ഓഫിസുകള്‍ പ്രവര്‍ത്തിക്കാന്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കിയതായി അദ്ദേഹം പറഞ്ഞു. 156 വില്ലേജ് ഓഫിസുകള്‍ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചും 255 എണ്ണം റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ഉള്‍പ്പെടുത്തിയും സംസ്ഥാനത്ത് ആകെ 441 വില്ലേജ് ഓഫിസുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ സര്‍ക്കാരിനു സാധിച്ചതായും അദ്ദേഹം പറഞ്ഞു.

സ്മാര്‍ട്ട് വില്ലേജ് ഓഫിസുകള്‍ യാഥാര്‍ഥ്യമാകുന്നതോടെം എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ മികച്ച കെട്ടിടം, പൊതുജനങ്ങള്‍ക്കായി കുടിവെള്ളം, ഇരിപ്പിടം, ശുചിമുറി, ഇവയെല്ലാം ലഭ്യമാകും. ഇതോടെ വില്ലേജ് ഓഫീസുകള്‍ കൂടുതല്‍ ജന സൗഹൃദമാകും.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.