Home

13 വിദ്യാര്‍ത്ഥിനികള്‍ക്ക് ലൈംഗിക പീഡനം, അന്വേഷണം മുറുകിയപ്പോള്‍ ആള്‍ദൈവം മുങ്ങി ; ബാബക്കെതിരെ കേസെടുത്തു പൊലിസ്

രണ്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ അടക്കം 13 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആള്‍ദൈവം ഗുരു ശിവ്ശങ്കര്‍ ബാബ ക്കെതിരെ പരാതി

ചെന്നൈ: വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച ആള്‍ദൈവം ഗുരു ശിവ്ശങ്കര്‍ ബാബ ക്കെതിരെ കേസെടുത്തു. ഇയാള്‍ ഉടന്‍ അറസ്റ്റിലായേക്കും. രണ്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ അടക്കം 13 വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചെന്നാണ് ബാബക്കെതിരെ പരാതി. കേളമ്പാക്കത്തെ വിദ്യാ ഭ്യാസ സ്ഥാപത്തിലെ വിദ്യാര്‍ത്ഥിനികളാണ് ലൈംഗിക പീഡിനത്തിന് ഇരയായത്.

വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ പരാതിയിലാണ് ബാബക്കെതിരെ കേസെടുത്തിരിക്കുന്നത്. സുശീല്‍ ഹരി ഇന്റര്‍നാഷണല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ നിരവധി വിദ്യാര്‍ത്ഥികളാണ് ബാബയ്‌ക്കെതി രെ പരാതി നല്‍കിയത്. വിദ്യാര്‍ത്ഥികള്‍ വ്യക്തമായ തെളിവുകളോടെ സോഷ്യല്‍ മീഡിയയിലും രംഗത്തെത്തിയിരുന്നു.എന്നാല്‍ ബാബ ഇതിനിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ അറസ്റ്റ് ഉള്‍പ്പെടെ വൈകി. ബാബയ്‌ക്കെതിരെ പരാതി രജിസ്റ്റര്‍ ചെയ്ത ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുമ്പില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോഴാണ് ഇയാള്‍ ആശുപത്രിയില്‍ അഭയം തേടുകയായിരു ന്നു. ബാബയ്ക്ക് നെഞ്ചുവേദനയാണെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുമാണ് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയത്.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സര്‍ക്കാര്‍ കേസ് സിബിസിഐഡിക്ക് കൈമാറി. പ്രായ പൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉള്‍പ്പെടെ നല്‍കിയ പരാതിയില്‍ അന്വേഷണം പുരോഗമിക്കുക യാണ്.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.