12 ചാർട്ടേഡ് വിമാനങ്ങളിൽ ജീവനക്കാരെ നാട്ടിലെത്തിച്ച് എക്‌സപെർടീസ്

കൊച്ചി: കൊവിഡിന്റെ സാഹചര്യത്തിൽ അടിയന്തരാവശ്യമുള്ള 2000 ത്തിലേറെ ജീവനക്കാരെയും കുടുംബാംഗങ്ങളെയും നാട്ടിലെത്തിക്കാൻ 12 ചാർട്ടേഡ് വിമാനങ്ങളുമായി സൗദി അറേബ്യയിലെ ജുബൈൽ ആസ്ഥാനമായ എക്‌സപെർടീസ് കോൺട്രാക്ടിംഗ് കമ്പനി. കമ്പനിയുടെ 10,000 ത്തിലധികം ജീവനക്കാരിൽ 2000 പേരെയാണ് ഗൾഫ് എയറിന്റെ പന്ത്രണ്ട് ഫ്‌ളൈറ്റുകൾ ചാർട്ടർ ചെയ്ത് നാട്ടിലെത്തിക്കുന്നത്.
ഒമ്പത് ഫ്‌ളൈറ്റുകൾ ഇന്ത്യയിലേയ്ക്കും മൂന്നെണ്ണം മറ്റു രാജ്യങ്ങളിലേക്കുമാണെന്ന് എക്‌സപെർടീസ് കോൺട്രാക്ടിംഗ് ഡയറക്ടർ കെ.എസ്. ഷെയ്ഖ് പറഞ്ഞു. ആദ്യ രണ്ട് ഫ്‌ളൈറ്റുകൾ ജൂൺ 5 ന് ചെന്നൈയിലും ഹൈദരാബാദിലുമെത്തി. ജൂൺ 6 ന് മറ്റ് രണ്ടു ഫ്‌ളൈറ്റുകൾ അഹമ്മദാബാദിലും ഡൽഹിയിലും എത്തി. ജൂൺ ഏഴിന് മംഗലാപുരം, ചെന്നൈ ഫ്‌ളൈറ്റുകളും 8 ന് മറ്റൊരു ഡെൽഹി ഫ്‌ളൈറ്റുമെത്തി. ജൂൺ 10 ന് കൊച്ചിയിൽ ഫ്‌ളൈറ്റെത്തും. ഇതിൽ 187 യാത്രക്കാരാണുണ്ടാകും. മംഗലാപുരത്തേയ്ക്കുള്ള രണ്ടാമത്തെ ഫ്‌ളൈറ്റ് 11 നുമെത്തും.
നരിട്ടതെന്നും കെ എസ് ഷെയ്ഖ് ചൂണ്ടിക്കാണിച്ചു.  ജീവനക്കാരിലും കുടുംബാംഗങ്ങളിലും ഗർഭിണികൾ, കുട്ടികൾ, 50 വയസ്സിനു മേൽ പ്രായമുള്ളവർ എന്നിവർക്കാണ് മുൻഗണന നൽകിയത്.
ഗൾഫ് എയറിന്റെ 12 ഫ്‌ളൈറ്റുകളാണ് ചാർട്ടർ ചെയ്തത്.  വിമാന ചെലവിനു പുറമെ യാത്രക്കാർക്കും വിമാനജീവനക്കാർക്കുമുള്ള ക്വാറന്റൈൻ ചെലവുകളും കമ്പനി പൂർണമായും വഹിക്കുമെന്ന് കെ.എസ്. ഷെയ്ഖ് പറഞ്ഞു. നാടുകളിൽ എത്തിക്കുന്നവരെ കോവിഡ് ഭീഷണി അവസാനിച്ചാൽ തിരിച്ച് കമ്പനിച്ചെലവിൽ സൗദി അറേബ്യയിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗൾഫിലെ പെട്രോകെമിക്കകൽ, ഹെവി എക്വിപ്‌മെന്റ് മേഖലയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ എക്‌സ്‌പെർടീസിന്റെ പ്രൊമോട്ടർമാർ മംഗലാപുരം സ്വദേശികളാണ്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.