News

12 എം എൽ എ മാരുമായി ​ സചിന്‍ പൈലറ്റ്​ ​ഡല്‍ഹിയിൽ; കോൺഗ്രസ്സിൽ തിരക്കിട്ട ചർച്ചകൾ

12 എം എൽ എ മാരുമായി കോണ്‍ഗ്രസ്​ നേതാവും ഉപമുഖ്യമന്ത്രിയുമായ സചിന്‍ പൈലറ്റ്​ ​ഡല്‍ഹിയിൽ. രാജസ്ഥാന്‍ രാഷ്​ട്രീയത്തില്‍ ഉടലെടുത്ത പ്രശ്​നങ്ങള്‍ പരിഹരിക്കുന്നതിനാണ് സചിൻ​ പൈലറ്റ് ഡല്‍ഹിയിലെത്തിയെതെന്നാണ് സൂചന. 12 എംഎൽഎമാരാണ് അദ്ദേഹത്തോടൊപ്പം ഡൽഹിയിൽ എത്തിയിട്ടുള്ളത്. കോണ്‍ഗ്രസ്​ ഹൈക്കമാന്‍ഡുമായി​ ചര്‍ച്ച നടത്തുമെന്നാണ്​ റിപ്പോര്‍ട്ട്​.

സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന ആരോപണവുമായി മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ട്​ രംഗത്തെത്തിയതിന്​ പിന്നാലെയാണ്​ സചിന്‍ ​പൈലറ്റിന്റെ  ഡല്‍ഹി യാത്ര. എം.എല്‍.എമാര്‍ക്ക്​ 15 കോടി നല്‍കി സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്ന ആരോപണമാണ്​ അശോക്​ ഗെഹ്​ലോട്ട് ഉന്നയിച്ചത്​. ​

രാജസ്ഥാനിലെ പ്രതിസന്ധി കോണ്‍ഗ്രസ്​ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ്​ സൂചന. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കോണ്‍ഗ്രസ്​ അധ്യക്ഷയെ ധരിപ്പിച്ചിട്ടുണ്ട്​. മധ്യപ്രദേശില്‍ സംഭവിച്ചത്​ പോലുള്ള സാഹചര്യം രാജസ്ഥാനില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രതയാണ്​ കോണ്‍ഗ്രസ്​ പുലര്‍ത്തുന്നത്​.സച്ചിൻ പൈലറ്റിന്റെ വരവ് ഏറെ ഗൗരവത്തോടെയാണ് കോൺഗ്രസ്‌ എടുത്തിരിക്കുന്നത്. ബിജെപി യും കാര്യങ്ങൾ ശ്രദ്ധാപൂർവം നിരീക്ഷിക്കുകയാണ്.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.