മങ്കടയില്‍ മലപ്പുറത്ത് 12 കാരിയെ നിരവധിതവണ പീഡിപ്പിച്ച അമ്മയുടെ കാമുകന്‍ കോടതി യില്‍ കീഴടങ്ങി.പാലക്കാട് ചെര്‍പ്പുളശ്ശേരി ചളവറ ചിറയില്‍ വിനീഷ് ആണ് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതിയില്‍ കീഴടങ്ങിയത്
മലപ്പുറം: മങ്കടയില്‍ മലപ്പുറത്ത് 12 കാരിയെ നിരവധിതവണ പീഡിപ്പിച്ച അമ്മയുടെ കാമുകന്‍ കോട തിയില്‍ കീഴടങ്ങി.പാലക്കാട് ചെര്‍പ്പുളശ്ശേരി ചളവറ ചിറയില്‍ വിനീഷ് ആണ് മഞ്ചേരി പോക്സോ സ്പെ ഷ്യല്‍ കോടതിയില്‍ കീഴടങ്ങിയത്. ദിവസങ്ങളായി പ്രതി ഒളിവിലായിരുന്നു.
കഴിഞ്ഞമാസം 20ന് കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.അമ്മയുടെ കാമുകന്‍ പെണ്‍ കുട്ടിയെ വാടകവീട്ടില്‍വച്ച് നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്തു. 2019 ജനു വരി ഒന്നു മുതല്‍ 2021 ജൂണ്‍ 30 വരെയുള്ള കാലയളവില്‍ ആനമങ്ങാടും വള്ളിക്കാപ്പറ്റയിലുമുള്ള വാടക വീടുകളില്‍ വെച്ച് പല തവണ പീഡിപ്പിച്ചുവെന്നാണ് കേസ്. ഒക്ടോബര്‍ 19ന് കുട്ടി മലപ്പുറം വനിതാ പൊലീ സില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിക്ക് ഒത്താശ ചെയ്തതിനാണ് കുട്ടിയുടെ മാതാവായ 30കാരിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്റിലാണ്. പെണ്‍കുട്ടിയുടെ സംരക്ഷണം മുത്തശ്ശനും മുത്ത ശ്ശിയും ഏറ്റെടുത്തു.
വീട്ടു തടങ്കലില്‍ പാര്‍പ്പിച്ച് ലൈംഗികമായി പീഡിപ്പിച്ച പെണ്‍കുട്ടിയെ മലപ്പുറത്ത് ചൈല്‍ഡ് ലൈനും പൊലീസും ചേര്‍ന്നാണ് രക്ഷപെടുത്തിയത്. തിരുവനന്തപുരം ജില്ലയി ല്‍ നിന്നും മലപ്പുറം മങ്കടയില്‍ വന്ന് വാടകയ്ക്ക് താമസിക്കുക ആയിരുന്നു യുവതിയും മകളും. ഭര്‍ത്താവുമായി അകന്നു കഴിഞ്ഞിരുന്ന ഇവര്‍ ഇവിടെ കാമുകന് ഒപ്പം ജീവിക്കുകയായിരുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.