Kerala

കോവിഡിനെ തോല്‍പ്പിച്ച് നൂറ്റിപ്പത്തുകാരി; ആരോഗ്യവകുപ്പിന് ഇത് അഭിമാന നേട്ടം

 

തിരുവനന്തപുരം: കോവിഡിനെതിരായ പോരാട്ടത്തില്‍ കേരളത്തിന് വീണ്ടും അഭിമാന നിമിഷം. കോവിഡ് ബാധിച്ച് മലപ്പുറത്ത് ചികിത്സയിലായിരുന്ന 110 വയസുകാരി രോഗ മുക്തി നേടി. രണ്ടത്താണി വാരിയത്ത് പാത്തുവാണ് കോവിഡിനെ അതിജീവിച്ച് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയത്.

സംസ്ഥാനത്ത് കോവിഡിനെ തോല്‍പിച്ച ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ഇവര്‍. പ്രായം തടസമാകാതെ വിദഗ്ധ ചികിത്സ നല്‍കി കോവിഡില്‍ നിന്ന് 110 വയസുകാരിയെ രക്ഷിച്ചത് അഭിമാനകരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു. ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കാനും മന്ത്രി മറന്നില്ല.

ഓഗസ്റ്റ് 18-നാണ് പാത്തുവിന് കോവിഡ് സ്ഥിരീകരിച്ചത്. മകളില്‍ നിന്നും സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന പാത്തുവിന് നേരിയ രോഗലക്ഷണം മാത്രമാണ് ഉണ്ടായിരുന്നത്. പരിഭ്രമങ്ങളില്ലാതെ ശാന്തമായാണ് ഇവര്‍ ചികിത്സയോട് സഹകരിച്ചതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

കോവിഡില്‍ നിന്ന് മുക്തി നേടി പൂര്‍ണ ആരോഗ്യവതിയായി പാത്തു തിരിച്ചെത്തിയതിലെ സന്തോഷം കുടുംബാംഗങ്ങളും പങ്കുവച്ചു. പാത്തുവിനെ പരിചരിച്ച ആശുപത്രി ജീവനക്കാര്‍ക്കും സര്‍ക്കാരിനും അവര്‍ നന്ദി പറഞ്ഞു. ഇനി 14 ദിവസം കൂടി പാത്തു വീട്ടില്‍ നിരീക്ഷണത്തില്‍ തുടരും.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.