ഹോട്ടലുകളിലും റസ്റ്ററന്റുകളിലും പരിശോധനയ്ക്കെത്തുന്ന ഭക്ഷ്യ സുരക്ഷാ ഉദ്യോഗ സ്ഥര്‍ ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍മാരെയും മറ്റു മാധ്യമ പ്രവര്‍ത്തകരെയും ഒപ്പം കൂട്ടരു തെന്ന് മദ്രാസ് ഹൈക്കോടതി. പരിശോധനയ്ക്കിടെ ചിത്രീകരിക്കുന്ന ദൃശ്യങ്ങള്‍ പ്രോ സിക്യൂഷന്‍ ആവശ്യത്തിനു മാത്രമേ ഉപയോഗിക്കാവൂ എന്നും കോടതി നിര്‍ദേശിച്ചു
ചെന്നൈ: ഹോട്ടലുകളിലും റസ്റ്ററന്റുകളിലും പരിശോധനയ്ക്കെത്തുന്ന ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍മാരെയും മറ്റു മാധ്യമ പ്രവര്‍ത്തകരെയും ഒപ്പം കൂട്ടരുതെന്ന് മദ്രാസ് ഹൈ ക്കോടതി. പരിശോധനയ്ക്കിടെ ചിത്രീകരിക്കുന്ന ദൃശ്യങ്ങള്‍ പ്രോസിക്യൂഷന്‍ ആവശ്യത്തിനു മാത്രമേ ഉപയോഗിക്കാവൂ എന്നും കോടതി നിര്‍ദേശിച്ചു.
ചെന്നൈ ഹോട്ടല്‍സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാ ല ഉത്തരവ്. ചെന്നൈയിലെ ഭക്ഷ്യ സുരക്ഷാ ഓഫിസര്‍ പ്രചാരണ തത്പരനാണെന്നും വാര്‍ത്ത വരു ത്തി സ്ഥാപനങ്ങളുടെ പ്രതിച്ഛായ തകര്‍ക്കുന്നയാളാണെന്നും ആരോപിച്ചാണ് അസോസിയേഷന്‍ ഹര്‍ജി നല്‍കിയത്.
പരിശോധനയ്ക്ക് എത്തുമ്പോള്‍ സ്വകാര്യ കാമറകള്‍ മാത്രമേ ഒപ്പം കൊണ്ടുവരാവൂ എന്ന് കോടതി നിര്‍ദേശിച്ചു. ഇതില്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ പ്രോസിക്യൂഷന്‍ ആവശ്യ ത്തിനു മാത്രമേ ഉപയോ ഗിക്കാവൂ. മറ്റ് തരത്തിലുള്ള പ്രചാരണത്തിന് ഇവ ഉപയോഗിക്കുന്നത് കോടതി വിലക്കി.
പരിശോധനയ്ക്ക് എന്ന പേരില്‍ അടുക്കളയിലേക്ക് ചാനല്‍ റിപ്പോര്‍ട്ടര്‍മാരുമായി കടന്നുകയറാന്‍ ഉദ്യോഗസ്ഥര്‍ക്ക് അവകാശമില്ലെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. പരിശോധന മാധ്യമങ്ങളെ മുന്‍കൂട്ടി അറിയിക്കാതെ വേണമെന്ന് അവര്‍ പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.