ദുബായ് : ഹൈക്കിങ്ങി(മലനിരകളിൽ കാൽനടയാത്ര)നിടെ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം. ദുബായിലെ ഹെര്യറ്റ് വാട് യൂണിവേഴ്സിറ്റിയിലെ ഇന്ത്യൻ വിദ്യാർഥി ഷോൺ ഡിസൂസയാണ് മരിച്ചതെന്ന് കുടുംബം അറിയിച്ചു. ഷോണിന്‍റെ മാതാപിതാക്കളും രണ്ട് സഹോദരന്മാരും രക്ഷപ്പെട്ടു.
ഞായറാഴ്ച വടക്കൻ എമിറേറ്റുകളിലൊന്നിൽ ഹൈക്കിങ് നടത്തുമ്പോഴായിരുന്നു മകൻ തളർന്നുവീണതെന്ന് പിതാവ് ഏലിയാസ് സിറിൽ ഡിസൂസ പറഞ്ഞു. ഉടൻ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നീന്തലിൽ മിടുക്കനായിരുന്ന ഷോൺ കായികതാരവും മലകയറ്റക്കാരനുമായിരുന്നു.
ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻഎംസി) റിപ്പോർട് പ്രകാരം കഴിഞ്ഞ ഞായറാഴ്ച രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില അബുദാബിയിലെ അൽ ദഫ്ര മേഖലയിലെ അൽ ജസീറയിലാണ്– 44.8 ഡിഗ്രി സെൽഷ്യസ്. കടുത്ത വേനൽക്കാലത്ത് ട്രക്കിങ്ങിനിടെ മുൻപും ഒട്ടേറെ അപകടങ്ങളുണ്ടായിട്ടുണ്ട്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.