നാളെയെത്തുന്ന ഹൈക്കമാന്റ് നിരീക്ഷകരായ മല്ലികാര്‍ജുന്‍ ഗാര്‍ഖയ്ക്കും വൈദ്യലിങ്കത്തിനും മുന്നില്‍ എം.എല്‍.എമാര്‍ എന്ത് നിലപാട് എടുക്കുമെന്നത് നിര്‍ണായകമാകും. തലമുറമാറ്റമെന്ന ആവശ്യം ശക്തമാണെങ്കിലും പദവിയില്‍ തുടരാനാണ് രമേശ് ചെന്നിത്തലയുടെ ശ്രമം
തിരുവനന്തപുരം : കോണ്‍ഗ്രസില്‍ പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാന്‍ ഹൈക്കമാന്റ് നിരീ ക്ഷകര്‍ നാളെ എത്തും. നാളെ ചേരുന്ന നിര്‍ണായക കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ പ്രതിപക്ഷ നേതാവിനെ തീരുമാനിക്കും. എം.എല്‍.എമാരുമായി ഹൈക്കമാന്റ് നിരീക്ഷകര്‍ പ്രത്യേ കം ചര്‍ച്ച നടത്തും.
മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടിയുടെ നിലപാടും ഹൈക്കമാന്റ് മുഖവിലയ്‌ക്കെടുക്കും. നിരീക്ഷകര്‍ എം.എല്‍.എമാരെ കാണുക ഓരോരു ത്തരെ യായിട്ടാവും. അവരുടെ ആഗ്രഹം അറിഞ്ഞ ശേഷം രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുടെ അഭിപ്രായവും തേടും. ഘടകകക്ഷികളെ കൂടി മുഖവിലയ്ക്ക് എടുത്താവും ഹൈക്കമാന്റ് തീരുമാനം ഉണ്ടാകും. തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കമാന്റ് കടുത്ത നിലപാട് സ്വീകരിച്ചാല്‍ രമേശ് ചെന്നിത്തലയ്ക്ക് വിനയാ വും.
തലമുറമാറ്റമെന്ന ആവശ്യം ശക്തമാണെങ്കിലും പദവിയില്‍ തുടരാനാണ് രമേശ് ചെന്നിത്തലയുടെ ശ്രമം. എ ഗ്രൂപ്പും ഇക്കാര്യത്തില്‍ കാര്യമായ എതിര്‍പ്പ് ഉയര്‍ത്തില്ലെന്നാണ് രമേശ് ചെന്നിത്തലയുടെ വിശ്വാസം. എന്നാല്‍ എം.എല്‍.എമാരുടെ നിലപാട് അറിഞ്ഞ ശേഷം ഹൈക്കമാന്റ് എടുക്കുന്ന തീരുമാനം നിര്‍ണായകമാവും.
ഹൈക്കമാന്റ് നീരീക്ഷകരായ മല്ലികാര്‍ജുന്‍ ഗാര്‍ഖയ്ക്കും വൈദ്യലിങ്കത്തിനും മുന്നില്‍ എം.എല്‍. എമാര്‍ എന്ത് നിലപാട് എടുക്കുമെന്നത് നിര്‍ണാ യകമാകും. ഐ ഗ്രൂപ്പിനൊപ്പം 12 എം.എല്‍.എ മാര്‍. എ ഗ്രൂപ്പിനൊപ്പം 9 പേരും. കണക്കില്‍ മുന്‍തൂക്കമുണ്ടെങ്കിലും വിഡി സതീശന്റെ പേര് ഉയരു ന്നത് സ്വന്തം പാളയത്തില്‍ നിന്നാണെന്നത് ചെന്നിത്തലയ്ക്ക് വെല്ലുവിളിയാവും. അതേ സമയം എ ഗ്രൂപ്പ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പേര് മുന്നോട്ട് വെയ്ക്കമ്പോഴും അതിനായി കടുംപിടുത്തം നടത്തില്ല.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.