ഹിജാബ് വിരുദ്ധ പ്രതിഷേധത്തിനിടെ സുരക്ഷാ ജീവനക്കാരനെ വെട്ടിപ്പരിക്കേല്‍പ്പി ച്ചെന്ന കേസില്‍ ഒരാളെക്കൂടി തൂക്കിലേറ്റി പ്രതിയുടെ വധശിക്ഷ നടപ്പാക്കിയതായി ഇറാന്‍. മജിന്ദ്രേസ റഹ്നാവാര്‍ഡ് എന്നയാളുടെ വധശിക്ഷ നടപ്പാക്കിയതായി ഇറാ നിയന്‍ വാര്‍ത്താ ഏജന്‍സിയായ മിസാന്‍ റിപ്പോര്‍ട്ട് ചെയ്തു
ദുബൈ: ഹിജാബ് വിരുദ്ധ പ്രതിഷേധത്തിനിടെ സുരക്ഷാ ജീവനക്കാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ചെന്ന കേസില്‍ ഒരാളെക്കൂടി തൂക്കിലേറ്റി പ്രതിയുടെ വധശിക്ഷ നടപ്പാക്കിയതായി ഇറാന്‍. മജിന്ദ്രേസ റഹ്നാ വാര്‍ഡ് എന്നയാളുടെ വധശിക്ഷ നടപ്പാക്കിയതായി ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ മിസാന്‍ റി പ്പോര്‍ട്ട് ചെയ്തു.
പ്രതിഷേധത്തിനിടെ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരെ കുത്തി കൊലപ്പെടുത്തിയതിനു കുറ്റക്കാരനെന്നു കണ്ട ആളെയാണ് തൂക്കിലേറ്റിയതെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
റോഡ് ഗതാഗതം തടസ്സപ്പെടുത്തി പ്രതിഷേധിച്ചതിനും സുരക്ഷാ സേനയില്‍ ഒരാളെ ആക്രമിച്ചതിനുമാ ണ് കഴിഞ്ഞ വ്യാഴാഴ്ച ഒരാളെ തൂക്കിലേറ്റയിത്. ഹിജാബ് പ്രതിഷേധത്തിലെ ആദ്യ വധശിക്ഷയാണിത്. 23-കാരനായ മോഹ്‌സെന്‍ ഷെകാരി എന്നയാളെയാണ് വ്യാഴാഴ്ച രാവിലെ തൂക്കിലേറ്റിയത്. മാസങ്ങളായി തു ടരുന്ന രാജ്യവ്യാപക പ്രതിഷേധവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്.
ഹിജാബ് ശരിയായി ധരിക്കാത്തതിന് മതകാര്യ പൊലീസ് പിടിച്ചുകൊണ്ടുപോയ മഹ്സ അമിനി എന്ന ഇരുപത്തിരണ്ടുകാരി മരിച്ചതിനെത്തുടര്‍ന്നാണ് ഇറാനില്‍ പ്രതിഷേ ധം പടര്‍ന്നുപിടിച്ചത്. പതിനാറു പേര്‍ ഇതുവരെ പ്രതിഷേധവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടതായാണ് കണക്ക്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.