കുവൈത്ത് സിറ്റി: ഹവല്ലി പ്രദേശത്ത് ഇന്നലെ കർശനമായ പരിശോധന നടത്തി ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക്ക് ആൻഡ് ഓപ്പറേഷൻസ് വിഭാഗം. മന്ത്രാലയ അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയേഗിന്റെ നിർദേശപ്രകാരമായിരുന്നു പരിശോധന ക്യാമ്പയിൻ.
ട്രാഫിക്ക് വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഖാലിദ് മഹ്മൂദ് അടക്കം ഉന്നത ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. മേഖലയിൽ നടന്ന പരിശോധനയിൽ ആകെ 797 നിയമലംഘനങ്ങളാണ് കണ്ടെത്തിയതെന്ന് അധികൃതർ പറഞ്ഞു.
13 വാഹനങ്ങളാണ് പിടിച്ചെടുത്തത്.
ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനമോടിച്ച പ്രായപൂർത്തിയാകാത്ത മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ജുവനൈൽ പൊലീസ് വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. റെസിഡൻസി, തൊഴിൽ നിയമലംഘകരായ ഏഴ് പേരാണ് പിടിയിലായിട്ടുള്ളത്. ആയുധവും സംശയാസ്പദമായ മയക്കുമരുന്നും കൈവശം വച്ചതിന് അസാധാരണമായ അവസ്ഥയിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഒട്ടേറെ നിയമലംഘനങ്ങൾ അവസാനിപ്പിക്കാൻ പരിശോധന ക്യാമ്പയിനുകൾ കൊണ്ട് സാധിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.