പേരാമ്പ്രയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഹലാല്‍ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് ജീവനക്കാര്‍ ക്ക് നേരെ ആക്രമണം. പേരാമ്പ്ര ടൗണിലെ ബാദുഷ സൂപ്പര്‍മാര്‍ ക്കറ്റിലാണ് ഒരു സംഘം അ ക്രമം നടത്തിയത്. മര്‍ദനമേറ്റ നാല് ജീവനക്കാര്‍ ആശുപത്രിയില്‍ ചികിത്സതേടി.
കോഴിക്കോട്: പേരാമ്പ്രയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഹലാല്‍ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് ജീവനക്കാര്‍ ക്ക് നേരെ ആക്രമണം. പേരാമ്പ്ര ടൗണിലെ ബാദുഷ സൂപ്പര്‍മാര്‍ ക്കറ്റിലാണ് ഒരു സംഘം അക്രമം നടത്തി യത്. മര്‍ദനമേറ്റ നാല് ജീവനക്കാര്‍ ആശുപത്രിയില്‍ ചികിത്സതേടി. അക്രമികളിലൊരാളെ പൊലീസ് ക സ്റ്റഡിയിലെടുത്തു. മേപ്പയ്യൂര്‍ സ്വദേശി പ്രസൂണിനെയാണ് പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തത്.
സൂപ്പര്‍മാര്‍ക്കറ്റില്‍ ബീഫ് സൂക്ഷിച്ചിരുന്ന ഫ്രീസറിനു മുകളില്‍ ഹലാല്‍ സ്റ്റിക്കര്‍ പതിച്ചിട്ടുണ്ടായിരുന്നു. കടയിലേക്ക് വന്ന നാല് പേര്‍ ഹലാല്‍ സ്റ്റിക്കറുള്ള ബീഫുണ്ടോ യെന്ന് ചോദിച്ചു. ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ഹലാല്‍ സ്റ്റിക്കറില്ലാത്ത ബീഫ് നല്‍കാന്‍ ആവശ്യ പ്പെട്ട് ജീവനക്കാരുമായി വാക്കേറ്റത്തിലായി. തര്‍ക്കം മൂ ത്തതോ ടെ ഇവരോടൊപ്പം കൂടുതല്‍ പേരെത്തി ജീവനക്കാരെ മര്‍ദി ക്കു കയായിരുന്നു.
‘ഉച്ചയോടെയായിരുന്നു സംഭവം. സൂപ്പര്‍ മാര്‍ക്കറ്റില്‍ മൂന്ന് കമ്പനികളുടെ ബീഫ് ഉണ്ട്. ഇവയുടെ പുറ ത്തെല്ലാം ഹലാല്‍ എന്ന് എഴുതിയിട്ടുണ്ട്. ഹലാല്‍ എഴുത്ത് ഇല്ലാത്ത ബീഫ് ഇവര്‍ ആവശ്യപ്പെട്ടു. ഇല്ലെന്ന് അറിയിച്ചപ്പോള്‍ ജീവനക്കാരോട് തട്ടിക്കയറി. ഇത് ചോദ്യം ചെയ്തപ്പോഴാണ് മാനേജര്‍ ഉള്‍പ്പെടെയുള്ളവര്‍ ക്ക് മര്‍ദനമേറ്റത്. പരിചയമില്ലാത്തവരാണ് ആക്രമണം നടത്തിയത്. ഇവരുടെ കയ്യില്‍ ആയുധങ്ങളുണ്ടാ യിരുന്നുവെന്നും ജീവനക്കാര്‍ പറയുന്നുണ്ട്.’- സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയായ ബാദുഷ പറഞ്ഞു.
മര്‍ദനത്തെ തുടര്‍ന്ന് വ്യാപാരികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ പ്രതിഷേധ പ്ര കടനം നടത്തി. സംഘപരിവാര്‍ ശക്തികളാണ് ആസൂത്രിതമായി നടപ്പാക്കിയ ആക്രമണത്തിന് പിന്നിലെ ന്ന് ഡിവൈഎഫ്ഐയും യൂത്ത് ലീഗും ആരോപിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.