Breaking News

ഹരിപ്പാട് കൂട്ടായ്മ മസ്ക്കറ്റിന്റെ ആഭിമുഖ്യത്തിൽ ഓണം നല്ലോണം -2024 സംഘടിപ്പിച്ചു.

ഹരിപ്പാട് കൂട്ടായ്മയുടെ ഓണാഘോഷമായ ഓണം നല്ലോണം -2024 ൽ നടന്ന ചടങ്ങിൽ മാവേലി ശ്രീ ജോർജ് മാത്യുനൊപ്പം രക്ഷധികാരി ശ്രീ രാജൻ ചെറുമനശേരി,പ്രസിഡന്റ്‌ ശ്രീ സാബു പരിപ്ര,സെക്രട്ടറി ശ്രീ അനിൽ ലക്ഷ്‌മണൻ, വൈസ് പ്രസിഡന്റ്‌ ശ്രീ രാജേഷ് നായർ,ജോയിന്റ് സെക്രട്ടറി ശ്രീ ഉമേഷ്‌ കരുവാറ്റ, ട്രെഷറർ ശ്രീ സജി ജോർജ്, പ്രോഗ്രാം കൺവീനർ ശ്രീ വിജയ് മാധവ്, വനിതാ കോർഡിനേറ്റർ ശ്രീമതി മഞ്ജു ഗോപകുമാർ എന്നിവർ.

മസ്ക്കറ്റ് : ഹരിപ്പാട് കൂട്ടായ്മ മസ്ക്കറ്റിന്റെ ആഭിമുഖ്യത്തിൽ ഓണം നല്ലോണം -2024 സംഘടിപ്പിച്ചു. 18-10-2024 ൽ റുമൈസ് Al Esry ഫാമിൽ നടന്ന ഓണാഘോഷപരിപാടിയിലേക്ക് എത്തിച്ചേർന്ന എല്ലാവരെയും സെക്രട്ടറി ശ്രീ.അനിൽ ലക്ഷ്മണൻ സ്വാഗതം ചെയ്തു. പ്രസിഡന്റ്‌ ശ്രീ. സാബു പരിപ്രയിൽ പരിപാടികൾ ഉദ്ഘാടനം നടത്തുകയും ഓണാശംസകൾ നേരുകയും ചെയ്തു. രക്ഷാധികാരി ശ്രീ രാജൻ ചെറുമനശ്ശേരി, വൈസ് പ്രസിഡന്റ്‌ ശ്രീ. രാജേഷ് നായർ, ട്രെഷറാർ ശ്രീ.സജി ജോർജ് എന്നിവർ ഓണാശംസകൾ അറിയിച്ചു. പ്രോഗ്രാം കൺവീനർ ശ്രീ. വിജയ് മാധവ്, കൂട്ടായ്മയുടെ വനിതാ വിഭാഗം കോർഡിനേറ്റർ ശ്രീമതി. മഞ്ജു ഗോപകുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


കൂട്ടായ്മയിലെ വനിതാ വിഭാഗം അവതരിപ്പിച്ച അതിമനോഹരമായ തിരുവാതിര, കൂട്ടായ്മയിലെ അംഗങ്ങളും അവരുടെ കുട്ടികളും അണിയിച്ചൊരുക്കിയ വിവിധ കലാപരിപാടികൾ, മസ്കറ്റ് ഞാറ്റുവേല ബാൻഡ്‌ അവതരിപ്പിച്ച നാടൻ പാട്ടുകൾ എന്നിവ ഓണാഘോഷ പരിപാടികൾക്ക് ആവേശം പകർന്നു വിഭവ സമൃദ്ധമായ ഓണ സദ്യയും വടം വലി മത്സരവും നടത്തപ്പെട്ടു.
300 ഓളം അംഗങ്ങൾ പങ്കെടുത്ത ആഘോഷങ്ങൾ വർണ്ണ മനോഹരവും ഏറെ ആനന്ദകരവുമായിരുന്നു തുടർന്ന് സന്നിഹിതരായിരുന്ന എല്ലാ അംഗങ്ങൾക്കും
ജോയിന്റ് സെക്രട്ടറി ശ്രീ. ഉമേഷ്‌ കരുവാറ്റ നന്ദിയും അറിയിച്ചു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.