Breaking News

ഹരിപ്പാട് കൂട്ടായ്മയുടെ ഏകദിന വേനൽ ക്യാംപ് കുട്ടികൾക്ക് ഓർമകളായി

മസ്‌കത്ത് : ഹരിപ്പാട് കൂട്ടായ്മ (ഹാപ്പ് ഒമാൻ) കുട്ടികൾക്കായി മനോഹരമായ ഒരു ഏകദിന വേനൽ ക്യാംപ് സംഘടിപ്പിച്ചു. കലയും വിനോദവുമായ നിരവധി ആകർഷണങ്ങളാൽ സമൃദ്ധമായിരുന്ന ഈ ക്യാംപ് കുട്ടികൾക്ക് സാങ്കേതിക കഴിവുകളും ആസ്വാദ്യാനുഭവങ്ങളും സമ്മാനിച്ചു.

ക്യാംപിന്റെ ഭാഗമായി ആർട്ട്, ക്രാഫ്റ്റ്, സംഗീതം, കരാട്ടെ തുടങ്ങിയ മേഖലകളിൽ വിവിധ ശിൽപശാലകളും പരിശീലനങ്ങളും സംഘടിപ്പിച്ചു. മുപ്പതോളം കുട്ടികൾ പങ്കെടുത്ത ക്യാംപിൽ വൈബ്‌സ് സ്ഥാപനത്തിലെ ചിത്രകലാ അധ്യാപകനായ ഷൈനു കുട്ടൻ കുട്ടികൾക്ക് ചിത്രങ്ങളുടെയും ചായങ്ങളുടെ രീതിയിലൂടെയും സൃഷ്ടിപരമായ ആശയങ്ങൾ പങ്കുവെച്ചു.

കരാട്ടെ ഗുരു ഷാജി കുട്ടികളെ സ്വയംരക്ഷാ സാങ്കേതിക വിദ്യകളിൽ പരിശീലിപ്പിച്ചു. സംഗീത പഠനത്തിന് നേതൃത്വം നൽകിയതും സംഗീത അധ്യാപിക വീണയാണ്. ക്യാംപിന്റെ മുഖ്യ കോഓർഡിനേറ്ററായി മുഹമ്മദ് കാസിം പ്രവർത്തിച്ചു. സജിത വിനോദ്, വിപിൻ വിശ്വൻ എന്നിവർ ഉൾപ്പെടെയുള്ള ഹാപ്പ് എക്സിക്യൂട്ടീവ് അംഗങ്ങളുടെ സഹകരണവും പരിപാടിക്ക് ശക്തി നൽകി.

ഇത്തരം മനസ്സും ശരീരവും പോഷിപ്പിക്കുന്ന പരിപാടികൾ തുടർന്നും ഹാപ്പ് സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് കൈലാസ് നായർ അറിയിച്ചു. സെക്രട്ടറി ബിനീഷ് സി. ബാബു കുട്ടികൾക്കും രക്ഷിതാക്കൾക്കും നന്ദിയും ആശംസകളും അറിയിച്ചു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.