മസ്കത്ത്: ഹരിത ഇടങ്ങൾ വർധിപ്പിക്കാനും ദുകമിൽ പ്രവർത്തിക്കുന്ന കമ്പനികളെ വനവൽക്കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്ക്കരിക്കാനും പ്രത്യേക സാമ്പത്തിക മേഖല അതോറിറ്റി (സെസാദ്) നടത്തുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഒമാൻ കാർഷിക ദിനം ആഘോഷത്തിന്റെ ഭാഗമായി വൃക്ഷത്തൈ നടീൽ പരിപാടി സംഘടിപ്പിച്ചു.
അൽ സാദ് ഇന്റർനാഷനൽ സ്കൂളിലെ വിദ്യാർഥികളുടെയും ദുകമിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ പങ്കാളിത്തത്തോടെ, ഒ.ക്യു ഗ്യാസ് നെറ്റ്വർക്കുകളുടെയും മറാഫിക് സെൻട്രലിന്റെയും പിന്തുണയോടെ മേഖലയിലെ ഹരിത-പരിസ്ഥിതി വികസനവും വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഈ വർഷം 5000 മരങ്ങൾ നട്ടുപിടിപ്പിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഇതിൽ 85 ശതമാനത്തിലധികം പൂർത്തീകരിച്ചതായി മാനേജ്മെന്റ് അധികൃതർ പറഞ്ഞു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.