News

ഹയർസെക്കൻഡറി പ്രവേശന നടപടികൾ ഈ മാസം 29 മുതൽ

2020-21 അധ്യയനവർഷത്തെ ഒന്നാംവർഷ ഹയർസെക്കൻഡറി/വൊക്കേഷണൽ ഹയർസെക്കൻഡറി പ്രവേശന നടപടികൾ ജൂലൈ 29 മുതൽ ആരംഭിക്കും. ജൂലൈ 24 എന്നാണ് നേരത്തേ അറിയിച്ചിരുന്നത്. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ പൂർണമായും ഓൺലൈൻ സംവിധാനത്തിലാണ് പ്രവേശന നടപടികൾ. ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ആഗസ്ത് 14 വരെ അപേക്ഷകൾ  സ്വീകരിക്കും.
സ്‌കൂളുകളിൽ അധ്യാപകരെയും അനധ്യാപകരെയും ഉൾപ്പെടുത്തി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള ഹെൽപ്പ്‌ഡെസ്‌ക്കുകൾ പ്രവർത്തിക്കും. ജൂലൈ 29 മുതൽ പ്രവേശന നടപടികൾ അവസാനിക്കുന്നതുവരെ ഇതു തുടരും. സ്വന്തമായി അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്ക് താമസസ്ഥലത്തിനു സമീപത്തെ സ്‌കൂളിൽ പ്രവർത്തിക്കുന്ന സഹായകേന്ദ്രങ്ങളിലൂടെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. സംശയങ്ങൾ ദൂരീകരിക്കാൻ ജില്ലാ തലത്തിലും മേഖലാ തലത്തിലും സംസ്ഥാന തലത്തിലും ഹെൽപ്പ് ഡെസ്‌ക്കുകൾ ഉണ്ടായിരിക്കും.
The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.