Breaking News

ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു; പ്ലസ് ടുവില്‍ 82.95 ശതമാനം വിജയം, വി എച്ച് എസ് ഇ 78.39 ശതമാനം

ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ പ്ലസ് ടുവില്‍ 82.95 ശതമാനമാണ് വിജയം. 2028 കേ ന്ദ്രങ്ങളില്‍ 3,76,135 പേര്‍ പരീക്ഷയെഴുതി. 3,12,05 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേ ടി. വി എച്ച് എസ് ഇയില്‍ 22,338 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 78.39 ശതമാന മാണ് വിജയം. കഴിഞ്ഞ വര്‍ഷമിത് 78.26 ശതമാനമായിരുന്നു. 0.9 ശതമാ നം ആണ് വര്‍ധന.

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷാഫല ങ്ങള്‍ പ്രഖ്യാപിച്ചു. ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ പ്ലസ് ടുവില്‍ 82.95 ശതമാനമാണ് വിജയം. 2028 കേ ന്ദ്രങ്ങളില്‍ 3,76,135 പേര്‍ പരീക്ഷയെഴുതി. 3,12,05 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷ ത്തെക്കാള്‍ കുറവാണ് വിജയ ശതമാനം. 33, 815 പേര്‍ ഫുള്‍ എ പ്ലസ് നേടി.

അതേസമയം, വി എച്ച് എസ് ഇയില്‍ 22,338 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 78.39 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷമിത് 78.26 ശതമാനമായിരുന്നു. 0.9 ശതമാനം ആണ് വര്‍ധന. വി എച്ച് എസ് ഇയില്‍ ഏറ്റവും കൂടുതല്‍ വിജയ ശതമാനം വയനാട് ജില്ലയിലാണ്. കുറവ് പത്തനംതിട്ടയിലും. ഔദ്യോ ഗിക ഫല പ്രഖ്യാപനത്തിന് ശേഷം വൈകീട്ട് നാലു മുതല്‍ PRD Live, SAPHALAM 2023, iExaMS-Kerala എ ന്നീ മൊബൈല്‍ ആപ്ലിക്കേഷനുകളിലും www.prd.kerala.gov.in, www.results.kerala.gov.in, www. exa mresults.kerala.gov.in, www.keralaresults.nic.in, www.results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളി ലും ഫലം ലഭിക്കും.

പരീക്ഷ ഫലം അറിയാനുള്ള വെബ്സൈറ്റുകള്‍:
http://www.keralaresults.nic.in’>www.keralaresults.nic.in http://www.prd.kerala.gov.in’>www.prd.kerala.gov.in http://www.result.kerala.gov.in’>www.result.kerala.gov.in http://www.examresults.kerala.gov.in’>www.examresults.kerala.gov.in http://www.results.kite.kerala.gov.in’>www.results.kite.kerala.gov.in

ജൂണ്‍ 21 മുതലാണ് സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷ ആരംഭിക്കുക.ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേ ശനം ജൂണ്‍ രണ്ട് മുതല്‍ പത്ത് വരെ ഓണ്‍ലൈനായി നടക്കും. ഹ യര്‍ സെക്കന്‍ഡറിയില്‍ ആകെ 4,32, 436 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 2,14,379 പേര്‍ പെണ്‍കുട്ടികളും 2,18,057 ആണ്‍ കുട്ടി കളുമാണ്. ഹയര്‍സെക്കന്‍ഡറി ടെക്നിക്കല്‍ വിഷയമായെടുത്ത് 1753 വിദ്യാര്‍ഥികളും ആര്‍ട്സ് വിഭാഗ ത്തില്‍ 64 വിദ്യാര്‍ഥികളും പരീക്ഷ എഴുതിയിരുന്നു. സ്‌കോള്‍ കേരള വഴി പരീക്ഷ എഴുതിയ 34,786 വിദ്യാ ര്‍ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 19,698 വിദ്യാര്‍ഥികളും പരീക്ഷാഫലം കാത്തിരിക്കുന്നുണ്ട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.