Breaking News

ഹനുമാന്‍ ജയന്തി ദിനത്തിലെ സംഘര്‍ഷം : മുഖ്യആസൂത്രകന്‍ പിടിയില്‍, ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി

കഴിഞ്ഞ ദിവസം ഹനുമാന്‍ ജയന്തി ഘോഷയാത്രക്കിടെ ഡല്‍ഹി ജഹാംഗീര്‍പുരി സംര്‍ഷ ത്തിന്റെ മുഖ്യആസൂത്രകന്‍ അന്‍സാര്‍(35)പിടിയില്‍. 2020ലെ ഡല്‍ഹി കലാപത്തിലും അ ന്‍സാറിന് പങ്കു ണ്ടെന്നും പൊലീസ് പറഞ്ഞു. 15 പേരെ കസ്റ്റഡിയിലെടുത്തു.

അന്‍സാര്‍

ന്യൂഡല്‍ഹി : കഴിഞ്ഞ ദിവസം ഹനുമാന്‍ ജയന്തി ഘോഷയാത്രക്കിടെ ഡ ല്‍ഹി ജഹാംഗീര്‍പുരി സംര്‍ഷത്തിന്റെ മുഖ്യആസൂത്രകന്‍ അന്‍സാര്‍ (35) പിടിയില്‍. 2020ലെ ഡല്‍ഹി കലാപത്തിലും അന്‍സാറിന് പങ്കുണ്ടെന്നും പൊലീസ് പറഞ്ഞു. 15 പേരെ കസ്റ്റഡിയിലെടുത്തു. സം ഭവവുമായി ബന്ധ പ്പെട്ട് ഇതുവരെ 14 പേരെ അറസ്റ്റ് ചെയ്തതാ യി പൊലീസ് പറഞ്ഞു.

ഇന്നലെ വൈകീട്ട് ആറുമണിയോടെയായിരുന്നു ജഹാംഗീര്‍പുരിയില്‍ സം ഘര്‍ഷമുണ്ടായത്. ഹനുമാന്‍ ജയന്തി ഘോഷയാത്രക്ക് നേരെ കല്ലേറുണ്ടായ തിനെ തുടര്‍ന്നാണ് അക്രമം തുടങ്ങിയത്. ഇന്നലെ രാത്രി മുതല്‍ പ്രദേശം പൊലീസ് വലയത്തിലാണ്. റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് ഉള്‍പ്പെടെയുള്ള സേ നയെ ഇവി ടെ വിന്യസിച്ചിട്ടുണ്ട്. രാത്രി നമസ്‌കാരം നടക്കുന്ന സമയത്തും പ ള്ളികളിലേക്ക് കല്ലേറുണ്ടായിരുന്നു. അ ക്രമത്തില്‍ ഇരുപതോളം ആളുകള്‍ ക്കും നിരവധി പൊലീസുകാര്‍ക്കും പരിക്കേറ്റിരുന്നു.

അറസ്റ്റിലായവരുടെ കുടുംബാംഗങ്ങള്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധവുമായി രംഗത്തെത്തി. അതേസമയം ജഹാംഗീര്‍പുരിയിലെ സംഭവം അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബിജെപി എംപി ഹന്‍സ് രാജ് പറഞ്ഞു. പ്രദേശത്തെ ഗലികളില്‍ ആളുകള്‍ തടിച്ചുകൂടുന്നത് വീണ്ടും സംഘര്‍ഷ ത്തിന് കാരണമാവുമോ എന്ന ആശങ്കയുണ്ട്. ഇവരെ പിടിച്ചുവിടാന്‍ പൊലീസ് നടപടി ആരംഭിച്ചിട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങളും സോഷ്യല്‍ മീഡിയ വിഡിയോകളും പരിശോധിച്ചുവരികയാണ്. കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാനാകുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, വടക്കു-കിഴക്കന്‍ ഡല്‍ഹിയി ല്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായെന്ന വാര്‍ത്ത പൊലീസ് നിഷേധിച്ചു. പ്രദേശ ത്തു സമാധാനം നിലനില്‍ക്കുന്ന തായും വ്യാജ പ്രചാര ണത്തില്‍ വിശ്വസിക്കരുതെന്നും പൊലീസ് അറിയിച്ചു.

ഒരു നിലക്കും സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പൊലീസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതനുസരി ച്ച് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ രാകേഷ് അസ്താന അടക്കമുള്ളവര്‍ സുരക്ഷ ശക്തമാക്കാന്‍ നേരിട്ട് രംഗത്തുണ്ട്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.