Breaking News

പാലക്കാട്ടെ രണ്ട് കൊലപാതകങ്ങളും ആസൂത്രിതം, പ്രതികളെക്കുറിച്ച് വിവരം ലഭിച്ചു; അറസ്റ്റ് ഉടനെന്ന് എഡിജിപി

പാലക്കാട്ടെ രണ്ട് കൊലപാതകങ്ങളും ആസൂത്രിതമെന്ന് എഡിജിപി വിജയ് സാഖറെ. രണ്ട് കൊലപാത കങ്ങളിലും ഗൂഢാലോചന നടന്നിട്ടുണ്ട്. ഗൂഢാലോചനയ്ക്ക് പിന്നിലെ സൂത്രധാര ന്മാരെ പൊലീസ് കണ്ടുപി ടിക്കും. കൊലപാതകം നടത്തിയവര്‍ വെറും കാലാള്‍പ്പടകള്‍ മാ ത്രമാണ് – എഡിജിപി

പാലക്കാട്: പാലക്കാട്ടെ രണ്ട് കൊലപാതകങ്ങളും ആസൂത്രിതമെന്ന് എഡിജിപി വിജയ് സാഖറെ. രണ്ട് കൊലപാതകങ്ങളിലും ഗൂഢാലോചന നടന്നിട്ടുണ്ട്. ഗൂഢാലോചന യ്ക്ക് പിന്നിലെ സൂത്രധാരന്മാരെ പൊലീ സ് കണ്ടുപിടിക്കും. കൊലപാതകം നടത്തിയവര്‍ വെറും കാലാള്‍പ്പടകള്‍ മാത്രമാണ്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ഏതാനും വി വരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും, അതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നതെന്നും എഡിജിപി വ്യക്തമാക്കി.

എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈര്‍ വധക്കേസില്‍ രണ്ടു പേരു ടെ അറസ്റ്റ് ഉടന്‍ ഉണ്ടാവും. ശ്രീനി വാസനെ കൊലപ്പെടുത്തിയ പ്രതി കളെ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് കൊലപാതകങ്ങളുമായി ബന്ധപ്പെ ട്ട് നിരവധി പേര്‍ കസ്റ്റഡിയിലുണ്ടെന്ന് വിജയ് സാഖറെ പറഞ്ഞു. സംശ യമുള്ളവരെ ചോദ്യംചെയ്യുന്നു. അതിനായി നാലു ടീം ഉണ്ടാക്കി യിട്ടു ണ്ട്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ശ്രീനിവാസനെ കൊ ലപ്പെടുത്തിയ പ്രതികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചെന്നും സാഖറെ പറഞ്ഞു. ഇനി അക്രമം ആവ ര്‍ത്തിക്കാതിരിക്കാന്‍ സുരക്ഷ ശക്തമാക്കും.

സുബൈറിന്റെ കൊലപാതകത്തില്‍ പൊലീസ് കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ആര്‍എസ്എസ് പ്രവര്‍ത്തകരായ നാല് പേരാണ് കസ്റ്റഡിയിലുള്ളത്. കാര്‍ വാടകക്ക് എടുത്ത ബിജെപി പ്രവര്‍ത്തകനായ രമേശിനെ ഇതുവരെ പിടികൂടാനായില്ല. സംഘ്പരിവാര്‍ പ്രവര്‍ത്തകരായ ഷൈജു, ജി നീഷ്, സുദര്‍ശന്‍, ശ്രീജിത്ത് എന്നി വരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ സുദര്‍ശന്‍, ശ്രീ ജിത്ത്, ഷൈജു എന്നിവര്‍ എസ്ഡിപിഐ പ്രവര്‍ത്തകനായ സക്കീര്‍ ഹുസൈന്‍ വധശ്രമ കേസിലെ പ്ര തികളാണ്. മറ്റ് നാലു പ്രതികളെ വഴിയില്‍ ഇറക്കിവിട്ട ശേഷം രമേശ് കഞ്ചിക്കോട് വ്യവസായ മേഖലയില്‍ കാര്‍ നിര്‍ത്തിയിട്ട് ഒളിവില്‍ പോവുകയായിരുന്നു.

ശ്രീനിവാസനെ കൊലപ്പെടുത്തിയ പ്രതികളുടെ പേരു വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല. സിസിടിവി ദൃ ശ്യങ്ങളില്‍ നിന്നും ശ്രീനിവാസനെ കൊലപ്പെടുത്തിയ പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. മൂന്ന് ബൈക്കുകളില്‍ ആറംഗ സംഘമാണ് മേലാമുറിയിലെ ശ്രീനിവാസന്റെ കടയ്ക്ക് മുന്നിലെ ത്തിയത്. ഒരു ബൈക്കിന്റെ ഉടമയെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റൊരാള്‍ക്ക് പണയത്തിന് നല്‍കിയതാണെ ന്നാണ് ഉടമ പൊലീസിന് മൊഴി നല്‍കിയത്. പാലക്കാട് നഗരത്തില്‍ തന്നെ ഉള്ളവരാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ശ്രീനിവാസന്റെ കൊലപാതകം അന്വേഷിക്കുന്നത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

5 hours ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

4 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.