പെണ്‍കുട്ടി ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെടുകയും ബന്ധുക്കളെ ബന്ദികളാക്കി യുപി പോലീസ് മൃതദേഹം സംസ്‌കരിച്ചതിനുമെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുകയാണ്. അന്വേഷണം അട്ടിമറിക്കുമെന്നും യുപി പോലീസില്‍ വിശ്വാസമില്ലെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഇന്ന് ആരോപിച്ചിരുന്നു. മാധ്യമങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കും പെണ്‍കുട്ടിയുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഇന്നാണ് യുപി പോലീസ് അനുമതി നല്‍കിയത്.
ഇന്ന് വൈകിട്ട് ഹത്രസിലെ ഗ്രാമത്തിലെത്തി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കൊല്ലപ്പെട്ട ദളിത് യുവതിയുടെ കുടുംബാംഗങ്ങളെ നേരിട്ട് കണ്ടിരുന്നു. കഴിഞ്ഞ ദിവസം ഹത്രസിലേക്ക് പോകാൻ എത്തിയ രാഹുലിനെ യുപി പൊലീസ് കൈകാര്യം ചെയ്തത് വലിയ വിവാദമായിരുന്നു.
അതേസമയം ഹത്രസിലെത്തി പ്രിയങ്കയും രാഹുലും യുവതിയുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. യുവതിയുടെ കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം എന്നാണ് യുവതിയുടെ കുടുംബം ആവശ്യപ്പെടുന്നതെന്നും കുടുംബത്തിന് സുരക്ഷഭീഷണിയുള്ളതിനാൽ അവർക്ക് സുരക്ഷ ഉറപ്പാക്കണമെന്നും പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.
കൊലപ്പെട്ട മകളെ അവസാനമായി ഒരു നോക്ക് കാണാൻ ഈ പാവം കുടുംബത്തിന് സാധിച്ചില്ല. തൻ്റെ ഉത്തരവാദിത്തങ്ങൾ എന്താണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തിരിച്ചറിയണം. ഈ കുടുംബത്തിന് നീതി കിട്ടും വരെ ഞങ്ങളുടെ പോരാട്ടം തുടരും. യുവതിയുടെ കുടുംബത്തെ നിശബ്ദരാക്കാൻ ലോകത്തൊരു ശക്തിക്കും സാധിക്കില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
ജില്ലാ മജിസ്‌ട്രേറ്റ് പെണ്‍കുട്ടിയുടെ പിതാവിനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ജില്ലാ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കളെ തടഞ്ഞ് അര്‍ധരാത്രിയില്‍ സംസ്‌കരിച്ചത്.
ReplyForward |
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.