Breaking News

ഹണി ട്രാപ്പില്‍ കുടുങ്ങി ആര്‍മി പ്യൂണ്‍ ;തന്ത്രപ്രധാന വിവരങ്ങള്‍ പാകിസ്ഥാന്‍ യുവതിക്ക് ചോര്‍ത്തിനല്‍കി

മിലിട്ടറി എഞ്ചിനീയറിങ് സര്‍വീസില്‍ (എംഇഎസ്) ജോധ്പൂര്‍ സോണിന്റെ ചീഫ് എഞ്ചിനീയറുടെ കീഴില്‍ ജോലി ചെയ്യുന്ന നാലാം ക്ലാസ് ജീവനക്കാരനായ റാം സിങാണ് പ്രതിയെന്ന് പൊലീസ് ഡയറക്ടര്‍ (ഇന്റലിജന്‍സ്) ഉമേഷ് മിശ്ര പറഞ്ഞു

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചുള്ള തന്ത്രപ്രധാന വിവരങ്ങള്‍ പാകിസ്ഥാന്‍ യുവതിക്ക് ചോര്‍ ത്തി നല്‍കിയ ജോധ്പൂര്‍ സോണിലെ മിലിട്ടറി ചീഫ് എഞ്ചിനീ യറുടെ പ്യൂണിനെ രാജസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്തു.

മിലിട്ടറി എഞ്ചിനീയറിങ് സര്‍വീസില്‍ (എംഇഎസ്) ജോധ്പൂര്‍ സോണിന്റെ ചീഫ് എഞ്ചിനീയറുടെ കീഴി ല്‍ ജോലി ചെയ്യുന്ന നാലാം ക്ലാസ് ജീവനക്കാരനായ റാം സിങാണ് പ്രതിയെന്ന് പൊലീസ് ഡയറക്ടര്‍ (ഇന്റ ലിജന്‍സ്) ഉമേഷ് മിശ്ര പറഞ്ഞു.

35 കാരനായ രാം സിങ് കഴിഞ്ഞ രണ്ട് മാസമായി വാട്ട്സ്ആപ്പ് വഴി ഒരു പാകിസ്ഥാന്‍ വനിതാ ഹാന്‍ഡ്ല റുമായി ബന്ധപ്പെട്ടിരുന്നുവെന്ന് ഡിജി മിശ്ര പറഞ്ഞു. രാംസിങനെ വിവാഹം കഴിക്കാനെന്ന വ്യാജേന ഹണിട്രാപ്പിലൂടെ യുവതി വശീകരിക്കുകയായിരുന്നു. യുവതിക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ നിര്‍ണായക രേഖകളുടെ ചിത്രങ്ങള്‍ വാട്ട്സ്ആപ്പ് വഴി ഇയാള്‍ അയച്ചു നല്‍കുകയായിരുന്നു.

രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രഹസ്യാന്വേഷണ സം ഘം അദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. രാം സിങിനെ ജോധ്പൂരിലെ ഒന്നിലധികം ഏജന്‍സി കള്‍ സംയുക്തമായി ചോദ്യം ചെയ്തതായി ഡിജി മിശ്ര പറഞ്ഞു. അശ്ലീല ചാറ്റുകളുടെയും തന്ത്രപരമായ പ്രാധാന്യമുള്ള വിവരങ്ങ ളുടെയും തെളിവുകള്‍ രാം സിങിന്റെ ഫോണില്‍ നിന്ന് കണ്ടെത്തി.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.